KERALA

ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റണം: മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക്


10.Sep.2026
ഫോട്ടോ : ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മാധ്യമ ശില്പശാല വിവരാവകാശ കമ്മീഷണര്‍ ഡോ.സോണിച്ചന്‍ പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.ഇ പി അനില്‍, പി വി മുരുകന്‍, എസ് ശ്രീകേഷ്,ഡോ.മോഹന്‍ റോയ് സമീപം.
തിരുവനന്തപുരം: ആത്മഹത്യയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിനും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് പറഞ്ഞു. ആത്മഹത്യയെ സെന്‍സേഷണല്‍ രീതിയില്‍ അവതരിപ്പിക്കുന്നതിന് പകരം പ്രതീക്ഷയും സഹായം തേടാനുള്ള സന്ദേശവും നല്‍കുന്ന ഉത്തരവാദിത്തപരമായ മാധ്യമ സമീപനം അനിവാര്യമാണ്.

ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ്  ,ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി്, വേണാട് ഗില്‍ഡ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, എന്നിവ സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് അധ്യക്ഷനായി.ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി  സെക്രട്ടറി ഡോ. ജി മോഹന്‍ റോയ് , ബ്രാഞ്ച് പ്രസിഡന്റ് ഡോ. സാഗര്‍ ടി. പി.
, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ പി. വി. മുരുകന്‍, വേണാട് ഗില്‍ഡ് ഓഫ് സൈക്യാട്രിസ്റ്റ്‌സ് ട്രഷറര്‍ ഡോ അരുണ്‍ വി എന്നിവര്‍ പ്രസംഗിച്ചു.ഡോ. അരുണ്‍ ബി. നായര്‍, ഇ. പി. അനില്‍, അഡ്വ. ജെ. സന്ധ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.



Last Update: 10/09/2026
SHARE THIS PAGE!
MORE IN NEWS