തിരുവനന്തപുരം:
സെക്രട്ടറിയേറ്റിനു മുന്നില്‍ 50-ാം നാള്‍ തികയുന്ന സമരത്തില്‍ മുടി മുറിച്ച് പ്രതിഷേധം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍. മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി.