ഇത്തവണത്തെ ഓണാഘോഷങ്ങള്‍ക്കായി സംസ്ഥാനത്തെ എ.എ.വൈ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും 13 ഇനം അവശ്യ സാധനങ്ങളുള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനും തീരുമാനമെടുത്തു.
റേഷന്‍ കടകള്‍ വഴി 5,88,658 എ.എ.വൈ കിറ്റുകളും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി 9810 കിറ്റുകളുമാണ് വിതരണം ചെയ്യുക. ഇതിനുപുറമെയാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലുള്ളവര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം. ഓണക്കിറ്റ് വിതരണം ചെയ്യാനായി 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു.