വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

KERALA

ചെങ്കൊടി ബിജെപിയെയും മോദിയെയും ഭയപ്പെടുത്തുന്നു: ഡി രാജ


02.Oct.2022
തിരുവനന്തപുരം : ചെങ്കൊടി ബിജെപിയെയും മോദിയെയും വല്ലാതെ ഭയപ്പെടുത്തുന്നതായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കമ്മ്യുണിസ്റ്റുകള്‍ മുഖ്യ ശത്രുക്കള്‍ എന്ന മോദിയുടെ പ്രഖ്യാപനം ഇതില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്, പ്രതിപക്ഷ മുക്ത ഭാരതം പറഞ്ഞുനടന്നിരുന്നവര്‍ ഇപ്പോള്‍ കമ്മ്യുണിസ്റ്റുകാരാണ് മുഖ്യശത്രുക്കളെന്ന് തുറന്നു പറഞ്ഞു. കമ്മ്യുണിസം അപകടകരമായ ആശയമാണെന്നാണ് മോദി പറയുന്നത്. അത് വന്യമായ കാട്ടുതീയാണെന്നും ആളിപടരുകയാണെന്നും പരിതപിക്കുന്നു. ഈ അപകടത്തെകുറിച്ച് മനസിലാക്കിയിരിക്കണമെന്നും ഉപദേശിക്കുന്നു. ആര്‍എസ്എസിനും ബിജെപിക്കും വെല്ലുവിളി കമ്മ്യുണിസ്റ്റുകാരാണെന്ന തിരിച്ചറിവില്‍നിന്നാണ് ഭയാശങ്ക. മോദിമാര്‍ക്ക് കമ്മ്യുണിസം അപകടകരമായ ആശയമാകും. കാരണം അത് ലോകമാക പണിയെടുക്കുന്നവന്റെ ആശയമാണ്.

കോണ്‍ഗ്രസ് ഇന്നത്തെ നിലയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നും രാജ പറഞ്ഞു. നയങ്ങള്‍ മാറ്റണം. അവര്‍ മുന്നോട്ടുവച്ചതും തുടക്കമിട്ടതുമായ നവ ഉദാരവത്കരണ നയങ്ങളാണ് ബിജെപി അതിതീവ്രമായി നടപ്പാക്കുന്നത്. ഈ നയം ഇതേ നിലയില്‍ തുടരണമോ എന്നതില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ രാജ്യത്തിന് താല്‍പര്യമുണ്ട്. കുറഞ്ഞത് നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളെകുറിച്ചെങ്കിലും സംസാരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. പൊതുമേഖലയ്ക്ക് മുഖ്യപങ്കുള്ള സാമ്പത്തിക നയമാണ് നാടിന് ആവശ്യമെന്ന് വ്യക്തമാക്കണം. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കിയുള്ള നയമാറ്റമാണ് കോണ്‍ഗ്രസില്‍നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്.

വീരപുരുഷ പരിവേഷം ചാര്‍ത്തി മോദി എന്ന ഏകാധിപതിയെ സൃഷ്ടിക്കാനാണ് ആര്‍എസ്എസ്- ബിജെപി ശ്രമം. ഈ അപകടം ഒഴീവാക്കാന്‍ ഇവരെ അധികാരത്തില്‍നിന്ന് തുരുത്താനാകണം. മതനിരപേക്ഷ- ജനാധിപത്യ കക്ഷികളുടെ ഒരുമയിലൂടെ മാത്രമേ ഇവര്‍ക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിന് സാധ്യമാകൂ. ഇതില്‍ പ്രാദേശിക കക്ഷികളുടെ സഹകരണവും ഉറപ്പാക്കാനാകണം. രാജ്യസ്വാതന്ത്രം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളില്‍ ഇടതുപക്ഷം ചരിത്രദൗത്യം നിറവേറ്റുമെന്നും ഡി രാജ പറഞ്ഞു.

Last Update: 02/10/2022
SHARE THIS PAGE!
MORE IN NEWS