വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

KERALA

വണ്ടിപ്പെരിയാര്‍;സര്‍ക്കാര്‍ പ്രതിയുടെ ഗോഡ്ഫാദറായി മാറിയെന്ന് കെ.സി.വേണുഗോപാല്‍ എം.പി.


08.Jan.2024
വണ്ടിപ്പെരിയാര്‍ ; സര്‍ക്കാര്‍ പ്രതിയുടെ ഗോഡ്ഫാദറായി മാറിയെന്ന് കെ.സി.വേണുഗോപാല്‍ എം.പി


വണ്ടിപ്പെരിയാര്‍ കേസില്‍ ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പ്രതിയുടെ ഗോഡ്ഫാദറായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. 

പിണറായി ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല. വണ്ടിപ്പെരിയാര്‍ കേസില്‍ പോലീസിന്റെ ഭാഗത്തുണ്ടായത് വന്‍ വീഴ്ച്ചയാണ്.
ഇന്ത്യയില്‍ കേട്ട് കേള്‍വിയില്ലാത്ത നിരുത്തരവാദിത്വമാണ് പോലീസ് വണ്ടിപ്പെരിയാര്‍ കേസില്‍ കാട്ടിയത്.

പോലീസ് അലംഭാവം മൂലം തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. പ്രതിക്കായി പോലീസ് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. പിണറായി വിജയനും കേരളാ പോലീസും പ്രതികളോടൊപ്പം യാത്ര ചെയ്യുന്നവരാണെന്നും വേണുഗോപാല്‍ പറഞ്ഞു. വണ്ടിപ്പെരിയാറില്‍ കേസിലെ നീതിനിഷേധത്തിന് എതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച സ്ത്രീ ജ്വാല റാലിയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പോക്‌സോ കേസില്‍ നടപ്പിലാക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല. സ്വാഭാവിക മരണമാക്കി മാറ്റാന്‍ പോലീസ്  ശ്രമിച്ചു. 

ഇരയുടെ പിതാവിനെ ആക്രമിക്കാന്‍ ധൈര്യം കൊടുത്തത് സിപിഎമ്മും കേരള സര്‍ക്കാരിന്റെയും നിലപാടും സമീപനവുമാണ്.

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ? കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രവൃത്തികളല്ല പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത് പോലുമില്ല. വനിതാമതിലല്ല നാട്ടിലെ സ്ത്രീകള്‍ക്ക് ആവശ്യം, സംരക്ഷണമാണ്.നവകേരള സദസ്സ് നടത്തിയത് പരാതി പരിഹരിക്കാനല്ല. പരാതികളെ ഭ്രൂണഹത്യ ചെയ്യാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് .

പതിനായിരം മറിയക്കുട്ടിമാരുടെ ശാപം പിണറായി വിജയനെ വേട്ടയാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലാകമാനം കുട്ടികള്‍ക്കെതിരായ അക്രമം വര്‍ദ്ധിച്ചു. കേരളവും വ്യത്യസ്തമല്ല. സ്ത്രീധന പീഡനങ്ങളും കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകും.ഈ കേസില്‍ കെപിസിസി നിരന്തര പോരാട്ടം നയിക്കും. 

വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകത്തിലെ
അന്വേഷണ വീഴ്ച സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. അപ്പീലിലും ഒത്തുകളി സംഭവിക്കുമെന്ന് സംശയിക്കുന്നു. അപ്പീല്‍ കേസുമായി കോണ്‍ഗ്രസ് ഏതറ്റം വരെയും മുന്നോട്ട് പോകുമെന്ന് കെ സി. വേണുഗോപാല്‍ പറഞ്ഞു.

എല്ലാ കാര്യത്തിലും നരേന്ദ്ര മോദിയുടെ കാര്‍ബണ്‍ കോപ്പിയാണ് പിണറായി വിജയന്‍. ഈ വിഷയത്തിലും മോദിയുടെ നേര്‍പതിപ്പായി പിണറായി മാറി. വണ്ടിപ്പെരിയാര്‍ ഹാത്രാസിന്റേതിന് സമാനമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇടുക്കിയോട് പിണറായി സര്‍ക്കാര്‍ ശത്രുതാ മനോഭാവം പുലര്‍ത്തുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന, ലയങ്ങള്‍ സംബന്ധിച്ച പാക്കേജുകളെല്ലാം അട്ടിമറിച്ചു. ഉണ്ടായത് 41 രൂപയുടെ തുച്ഛമായ വേതന വര്‍ദ്ധനവ്, ലൈഫില്‍ വീടുകള്‍ നല്‍കുന്നില്ല. മിനിമം വേതനം പോലും ഉറപ്പാക്കിയില്ല. ലയങ്ങളില്‍ ജീവിക്കുന്ന തൊഴിലാളികളുടെ ജീവിത പശ്ചാത്തലം മെച്ചപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ചെറുവിരലനക്കിയില്ല. മലയോരമേഖലയെ സര്‍ക്കാര്‍ തഴയുന്നെന്നും  അദ്ദേഹം പറഞ്ഞു

കേസ് അട്ടിമറിച്ച ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രതിക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വണ്ടിപ്പെരിയാറില്‍ കേസിലെ നീതിനിഷേധത്തിന് എതിരെ വന്‍ പ്രതിഷേധമാണ് കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീ ജ്വാല റാലിയില്‍ ഉയര്‍ന്നത്. 

പാലക്കാട്, വാളയാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീ ജ്വാലാ ജാഥയാണ് വണ്ടിപ്പെരിയാറില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് വനിതകള്‍ നയിച്ച ജനകീയ പ്രതിഷേധ റാലി വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചു. 

പൊതുസമ്മേളനത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാള്‍, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ മാത്യു കുഴല്‍ നാടന്‍, ഉമാ തോമസ്, റോജി എം ജോണ്‍, ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, എം. ലിജു, ജെബി മേത്തര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Last Update: 08/01/2024
SHARE THIS PAGE!
MORE IN NEWS