തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം ഒരു ശതാബ്ദം പിന്നിട്ടിരിക്കുന്നു. ആശ്രമത്തിനു കീഴില്‍ ശാസ്തമംഗലത്തു 88 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന പാരിറ്റബിള്‍ ഹോസ്പിറ്റലില്‍ കൂടി സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സാ സേവനം നല്‍കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണെന്ന് ആശ്രമാധ്യക്ഷന്‍ സ്വാമി മോക്ഷ വ്രതാനന്ദ പറഞ്ഞു.
ആശുപത്രിയുടെ ഭാഗമായി ജനറല്‍ നഴ്‌സിംഗ്, ബി.എസ്സി നേഴ്‌സിങ്, വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ മുതലായവയും നടന്നുവരുന്നു.
നെട്ടയം മലമുകളില്‍ പണികഴിപ്പിച്ച ശ്രീ ശാരദ കോളേജ് ഓഫ് സിംഗിങിന്റെ പുതിയ മന്ദിരം മാര്‍ച്ച് 31 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തദവസരത്തില്‍ ശ്രീരാമകൃഷ്ണാശ്രമം ആഗോള അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ ജി മഹാരാജ്, കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ. ബി. നദ്ദ, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍, അഡ്വ. വി.കെ. പ്രശാന്ത്, ഡോ. മോഹനന്‍ കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഇതോടനുബന്ധിച്ച് ശാസ്തമംഗലം ശ്രീ രാമകൃഷ്ണാശ്രമത്തില്‍ മാര്‍ച്ച് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശ്രമാധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ മാധ്യമപ്രവര്‍ത്തകരുടെ ഒരു 'സുഹൃത്സംഗമം' സംഘടിപ്പിച്ചു.
ആധുനിക സൗകര്യങ്ങളോടുകൂടി കുറഞ്ഞ ചികിത്സാ ചെലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീരാമ കൃഷ്ണാശ്രമം ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ നേരില്‍ കണ്ടു വിലയിരുത്തുവാനും ഹോസ്പിറ്റല്‍ സൗകര്യം മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും മുന്‍ഗണനാ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനും പ്രസ്തുത ''മാധ്യമ സുഹൃത്സംഗമം'' ഉപകരിക്കും എന്ന പ്രതീക്ഷയിലാണ് ആശ്രമം അധികൃതര്‍ .