പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക , പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കുക , ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക , ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് കെ എസ് എസ് പി യു ജനറല്‍ സെക്രട്ടറി ആര്‍ . രാഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു . കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ : ടി . ശരത്ചന്ദ്രപ്രസാദ് , കെ എസ് ആര്‍ ടി സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ : പി . എ . മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ സമീപം .