വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

KERALA

വിപുലീകരിച്ച ഗ്ലോക്കോമ വിഭാഗവുമായി തിരുവനന്തപുരം എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍


01.Oct.2024
മെഡിക്കല്‍ റെറ്റിന ആന്‍ഡ് പീഡിയാട്രിക് ഒഫ്താല്‍മോളജി കണ്‍സള്‍ട്ടന്റായ ഡോ. ഹരികൃഷ്ണന്‍, മെഡിക്കല്‍ റെറ്റിന ആന്‍ഡ് യുവിയ കണ്‍സള്‍ട്ടന്റായ ഡോ. ഗ്രീഷ രവീന്ദ്രന്‍ , ഒക്കുലോപ്ലാസ്റ്റി കാറ്ററാക്ട് സര്‍ജനായ ഡോ. ജോസഫ് സേവ്യര്‍, എന്നിവര്‍ തിരുവനന്തപുരം എ. എസ്. ജി. വാസന്‍ ഐ ഹോസ്പിറ്റലില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 27 വരെ സൗജന്യ ഒപി ചികിത്സ

തിരുവനന്തപുരം സെപ്റ്റംബര്‍ 27, 2024 : ഗ്ലോക്കോമ വിഭാഗം വിപുലീകരിച്ച് തിരുവനന്തപുരം  എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍. ഗ്ലോക്കോമ ശസ്ത്രക്രിയ വിദഗ്ധരുടെ സേവനവും ലഭ്യമായതിനാല്‍ രോഗികള്‍ക്ക് ഏതു തരം ഗ്ലോക്കോമ ചികിത്സകള്‍ക്കുo ഇവിടെ വിദഗ്ധ പരിചരണം ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് വരെ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 27 സൗജന്യ ഒപി ചികിത്സയും എ.എസ്. ജി വാസന്‍ ഐ ആശുപത്രികളില്‍ ഉണ്ടായിരിക്കുന്നതാണ്.  

പലപ്പോഴും കണ്ണിലെ അസാധാരണമായ ഉയര്‍ന്ന മര്‍ദ്ദം കാരണം ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന  നേത്രരോഗമാണ് ഗ്ലോക്കോമ. ഗ്ലോക്കോമ മൂലമുണ്ടാകുന്ന കാഴ്ച നഷ്ടം അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. എന്നാല്‍ കണ്ടുപിടിച്ച് ആരംഭത്തിലേ ചികിത്സിക്കുകയാണെങ്കില്‍ കാഴ്ച നഷ്ടം മന്ദഗതിയില്‍ ആക്കുകയോ തടയുകയോ ചെയ്യാം. വാസനില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ തിമിരത്തിനായുള്ള ഏറ്റവും മികച്ച ചികിത്സാമാര്‍ങ്ങളാണ്  ഒരുക്കിയിട്ടുള്ളത്. 

അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എ.എസ്.ജി  വാസന്‍ ഐ ഹോസ്പിറ്റല്‍ എല്ലാ നേത്രപരിചരണങ്ങള്‍ക്കും അതിനൂതനവും സുഖകരവുമായ അന്തരീക്ഷം രോഗികള്‍ക്ക് ഉറപ്പാക്കുന്നു. ഒക്കുലോപ്ലാസ്റ്റി കാറ്ററാക്ട്  സര്‍ജനായ ഡോ. ജോസഫ് സേവ്യര്‍ ആണ് ടീമിനെ നയിക്കുന്നത്.  മെഡിക്കല്‍ റെറ്റിന ആന്‍ഡ് പീഡിയാട്രിക് ഒഫ്താല്‍മോളജി കണ്‍സള്‍ട്ടന്റായ ഡോ. ഹരികൃഷ്ണന്‍, മെഡിക്കല്‍ റെറ്റിന ആന്‍ഡ് യുവിയ  കണ്‍സള്‍ട്ടന്റായ ഡോ. ഗ്രീഷ  രവീന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ട്. 

അത്യാധുനിക ഉപകരണങ്ങളും പ്രഗല്‍ഭരായ ശസ്ത്രക്രിയ വിദഗ്ധരും ഉള്ളതിനാല്‍  ഗ്ലോക്കോമ വിഭാഗം കൂടുതല്‍ രോഗികളെ അവരുടെ കാഴ്ചശക്തി വീണ്ടെടുക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നതിന് സംശയമില്ല. രോഗികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഞങ്ങളുടെ വിദഗ്ദ്ധരുടെ ടീം ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്ന്. ഒക്കുലോപ്ലാസ്റ്റി കാറ്ററാക്ട്  സര്‍ജനായ ഡോ. ജോസഫ് സേവ്യര്‍ പറഞ്ഞു.

        മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ നിരക്കില്‍ നേത്രപരിചരണം നല്‍കുന്നതില്‍ എ.എസ്.ജി  വാസന്‍ ഐ ഹോസ്പിറ്റല്‍ പ്രതിജ്ഞാബദ്ധരാണ്. തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് ശസ്ത്രക്രിയ, കാഴ്ച പുനരധിവാസ സേവനങ്ങള്‍, ന്യൂറോ-ഓഫ്താല്‍മോളജി, യുവെറ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി സേവനങ്ങള്‍ ഉള്‍പ്പെടെ നേത്ര പരിചരണവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങള്‍ ആശുപത്രി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആശുപത്രിയുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്ര ചികിത്സകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പരിചരണങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാണ്. 

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊച്ചി, കോട്ടയം, തുടങ്ങിയ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന എ.എസ്.ജി. വാസന്‍ ഐ ഹോസ്പിറ്റല്‍ എല്ലാ ഇന്‍ഷുറന്‍സുകളും സ്വീകരിക്കുന്നു. കൂടാതെ എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീമില്‍ (ഇസിഎച്ച്എസ്) എംപാനല്‍ ചെയ്തിട്ടുമുണ്ട്. ഇതിലൂടെ എല്ലാവര്‍ക്കും വിദഗ്ദ്ധമായ നേത്രപരിചരണം ഉറപ്പുവരുത്തുകയാണ് എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍.

ഒക്കുലോപ്ലാസ്റ്റി കാറ്ററാക്ട് സര്‍ജനായ ഡോ. ജോസഫ് സേവ്യര്‍, മെഡിക്കല്‍ റെറ്റിന ആന്‍ഡ് പീഡിയാട്രിക് ഒഫ്താല്‍മോളജി കണ്‍സള്‍ട്ടന്റായ ഡോ. ഹരികൃഷ്ണന്‍, മെഡിക്കല്‍ റെറ്റിന ആന്‍ഡ് യുവിയ  കണ്‍സള്‍ട്ടന്റായ  ഡോ. ഗ്രീഷ രവീന്ദ്രന്‍  തിരുവനന്തപുരം  എ. എസ്. ജി. വാസന്‍ ഐ ഹോസ്പിറ്റലില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിച്ചു.

 

Last Update: 30/09/2024
SHARE THIS PAGE!
MORE IN NEWS