തിരുവനന്തപുരം:
മുന്‍ സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ മാത്യു ജോര്‍ജ് രചിച്ച് എച്ച് ആന്‍ഡ് സി പ്രസിദ്ധീകരിച്ച 'ഓണ്‍ ഐജിഎസ്' എന്ന ആത്മകഥ മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, സിവില്‍ സര്‍വീസില്‍ മാത്യുവിന്റെ സഹപ്രവര്‍ത്തകയായിരുന്ന ഗീത പോള്‍ കള്ളിവയലിനു നല്‍കി പ്രകാശനംചെയ്തു.
ബാങ്ക്, കസ്റ്റംസ്, ടെലികമ്മ്യൂണിക്കേഷന്‍, യൂണിവേഴ്സിറ്റി, പൊതുമേഖലാ സ്ഥാപനം എല്ലാം കടന്നു കേരള വൈദ്യതി റെഗുലേറ്ററി കമ്മിഷനില്‍ ഫൈനാന്‍സ് മെമ്പറായി വിട പറഞ്ഞയാളാണ് മാത്യു ജോര്‍ജ്. അതിനു ശേഷം ആത്മബന്ധമുള്ള തിരുവനന്തപുരത്തെ മാര്‍ത്തോമ്മാ ചര്‍ച്ച് എഡ്യൂക്കേഷണല്‍ സൊസൈറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
അരനൂറ്റാണ്ടിലേറെ വരുന്ന ഔദ്യോഗിക ജീവിതത്തിന്റെ ഓര്‍മ്മച്ചെപ്പാണ് പുസ്തകമെന്നും അനുഭവങ്ങളോടൊപ്പം പാളിച്ചകളും വിസ്മരിക്കാത്ത മാത്യു ജോര്‍ജ് വായനക്കാര്‍ക്ക് വ്യത്യസ്തമായ വായനാനുഭമാണ് കാഴ്ച വയ്ക്കുന്നതെന്നും എഴുത്തുകാരന്‍ കൂടിയായ ഡോ. ജോയ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ റവ. മാത്യു കെ ജോണ്‍, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, കുര്യന്‍ പാമ്പാടി, അഡ്വ. ഇടിക്കുള സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.