KERALA

Kerala Latest Weather Update: പ്രവചനം തെറ്റിച്ച് മഴ; കേരളത്തില്‍ ശക്തമായ മഴ എത്തി, ജാഗ്രത നിര്‍ദ്ദേശം


12.Apr.2025

Kerala Latest Weather Update: പ്രവചനം തെറ്റിച്ച് മഴ; കേരളത്തില്‍ ശക്തമായ മഴ എത്തി, ജാഗ്രത നിര്‍ദ്ദേശം

പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായ മഴ. സംസ്ഥാനത്തിന്റെ വിവാധ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴയാണുണ്ടായിരുന്നത്. ഇന്നലെ ആറ് ജില്ലകള്‍ക്കാണ് പ്രത്യേക മുന്നറിയിപ്പുണ്ടായിരുന്നത്. 

അടുത്ത മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്നലെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുണ്ടായിരുന്നത്.  ഇതിന് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴ പെയ്തിരുന്നു. 

ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Last Update: 12/04/2025
SHARE THIS PAGE!
MORE IN NEWS