വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിലെ വാര്‍ഷിക മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി സനല്‍ , മേല്‍ശാന്തി ജ്യോതിഷ് പോറ്റി , കീഴ്ശാന്തി അനീഷ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റ് . ക്ഷേത്രം പ്രസിഡന്റ് എസ് . രാജേന്ദ്രന്‍ ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു .
വിഴിഞ്ഞം ( തിരുവനന്തപുരം ) :
പുളിങ്കുടിയില്‍ കടല്‍ത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശ്രീ പരമേശ്വരന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള മനോഹരമായ ശില്‍പ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം..കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ജാതിമത ഭേദമന്യേ വിശ്വാസികളായ എല്ലാവര്‍ക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ആഴിമല ക്ഷേത്രത്തില്‍ നിര്‍മിച്ച ശിവപ്രതിമ ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയതോടെ പ്രദേശത്തെ തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമാക്കി സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം തുറമുഖത്തിന് സമീപം കടലിന് അഭിമുഖമായാണ്? ആഴിമല ശിവക്ഷേത്രമുള്ളത്.
കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്‍പ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്.
ഗൗരവവും സന്തോഷവും ചേര്‍ന്ന ഭാവങ്ങളുമായി ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശില്‍പ്പത്തില്‍ കാണാന്‍ കഴിയുക.
ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി 2 ന് ആറാട്ടോടെ ഉത്സവം സമാപിയ്ക്കും.