മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുമായി സമുദ്ര ബസ്സ് സര്‍വീസ് ഉടനെ ആരംഭിക്കും.
മത്സ്യ വിപണനത്തിനായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സുഗമമായി യാത്ര ചെയ്യുവാന്‍ സജ്ജീകരിക്കുന്ന സമുദ്ര ബസ്സുകളുടെ മിനുക്കുപണികള്‍ അവസാനഘട്ടത്തിലാണ്.
സമുദ്ര ബസിന്റെ നിര്‍മ്മാണ പുരോഗതി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിലയിരുത്തി.