സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള ഭക്ഷണപ്പുരയുടെ പാലുകാച്ചല്‍ ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മനസ്സും വയറും നിറയ്ക്കുന്ന രീതിയില്‍ ഭക്ഷണ രുചികള്‍ ഒരുക്കും. കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍നിന്ന് സമാഹരിച്ച ഭക്ഷ്യസാധനങ്ങള്‍ ഭക്ഷണപ്പുരയില്‍ എത്തിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ ഭക്ഷണപ്പുര സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനു കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പാലുകാച്ചലിനെ തുടര്‍ന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രത്യേക രുചിക്കൂട്ടിലുള്ള പായസം വിതരണം ചെയ്തു.