എം എ ബേബി സിപിഐ എം ജനറല്‍ സെക്രട്ടറി ... മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ...

KERALATOURISM

കായംകുളത്ത് സമഗ്ര സാംസ്‌ക്കാരിക ടൂറിസം പദ്ധതി

INDIA NEWS VISION
indianewsvision.com@gmail.com
08.Aug.2021
കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രം, മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മാണ സ്ഥലം, കായംകുളം കായലോരം എന്നിവിടങ്ങള്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു .
കായംകുളം സമഗ്ര സാംസ്‌കാരിക ടൂറിസം പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ . ദേശീയപാതയോട് ചേര്‍ന്നുള്ള കായംകുളം പട്ടണത്തിലെ കായല്‍ പ്രദേശങ്ങളുടെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും കോര്‍ത്തിണക്കിയുള്ള സമഗ്ര സാംസ്‌കാരിക ടൂറിസം പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ 12.87 കോടി രൂപ വകയിരുത്തി നിര്‍മിക്കുന്ന കായംകുളം മള്‍ട്ടിപ്ലെക്‌സ് തീയറ്റര്‍ ഏപ്രിലോടെ പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും. കായംകുളത്തെ ടുറിസം ഹബ്ബായി മാറ്റുന്നതിന്റെ ഭാഗമായി കൃഷ്ണപുരം ആര്‍ട്ടിസ്റ്റ് ശങ്കര്‍ മെമ്മോറിയല്‍ നാഷണല്‍ കാര്‍ട്ടൂണ്‍ മ്യൂസിയം ആന്റ് ആര്‍ട്ട് ഗ്യാലറിയില്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള മൂന്നു കോടി രൂപയും ടൂറിസം വകുപ്പില്‍ നിന്നുള്ള ഒരു കോടി രൂപയും ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 

മ്യൂസിയത്തോട് ചേര്‍ന്ന് നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ പേരില്‍ സ്ഥിരം നാടകവേദിയൊരുക്കും.   നാടക കലാകാരന്മാര്‍ക്ക് സ്ഥിരമായി ഇവിടെ നാടകം അവതരിപ്പിക്കാന്‍ കഴിയും.
ലളിതകലാ അക്കാദമി സെന്റര്‍, റൂറല്‍ ആര്‍ട്ട് ഹബ്ബ് എന്നിവയും ഇവിടെ നടപ്പാകും. 14 ജില്ലകളിലും ഇത്തരം സംസ്‌കാരിക കേന്ദ്രങ്ങള്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആരംഭിക്കും.കായംകുളത്തെ കായല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കായല്‍ ടൂറിസം പദ്ധതിയും നടപ്പിലാക്കും. 

കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രം, മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മാണ സ്ഥലം, കായംകുളം കായലോരം എന്നിവിടങ്ങള്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു . അഡ്വ. യു. പ്രതിഭ എംഎല്‍എ യും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ആലോചനയോഗത്തില്‍ നഗരസഭാദ്ധ്യക്ഷ പി. ശശികല, കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍.മായ ഐ. എഫ്. എസ് , സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, ടൂറിസം വകുപ്പ് പ്രതിനിധികള്‍, പൊതുമരാമത്ത്  വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Last Update: 08/08/2021
SHARE THIS PAGE!
MORE IN NEWS