തിരുവനന്തപുരം : സിപിഐ എം മുന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നേമം എംഎല്‍എയുമായ വെങ്ങാനൂര്‍ പി ഭാസ്‌കരന്‍ അന്തരിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ജില്ലാ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.