തിരുവനന്തപുരം : വിറ്റുവരവില്‍ ചരിത്ര നേട്ടം കൊയ്ത് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എര്‍പ്രൈസസ് ലിമിറ്റഡ് (കെ എസ്‌ഐഇ). വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനം 2024-25 സാമ്പത്തിക വര്‍ഷം 74.80 കോടിയുടെ റെക്കോര്‍ഡ് വിറ്റു വരവാണുണ്ടാക്കിയത്.
ഇതി ലൂ ടെ 8.10 കോടിയുടെ ലാഭവുമുണ്ടാക്കി . വിറ്റുവരവിന്റെ 25 ശതമാനം സേവനമേഖലയിലും 22 ശതമാനം ഉല്പാദന മേഖലയിലുമാണ്. എയര്‍ കാര്‍ഗോ വി ഭാഗമാണ് പ്രധാന നേട്ടം കൊയ്തത്.
തിരുവനപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രിവാന്‍ഡ്രം എയര്‍ കാര്‍ഗോ ടെര്‍മിനല്‍, കരിപ്പൂരിലെ കാലിക്കറ്റ് എയര്‍ കാര്‍ഗോ കോംപ്ലക്‌സ് എന്നി വഴിയുള്ള കയറ്റുമതിയില്‍ 20 ശതമാനം വര്‍ധനവുണ്ടായി . യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും കയറ്റുമമതിക്കു ആര്‍എ3 സ്റ്റാറ്റസ് ബ്യൂ റോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബി സി എഎസ്) പരിഗണനയിലാണ്. ഇത് ലഭിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും ചെയര്‍മാന്‍ അഡ്വ .പീലിപ്പോസ് തോമസ്, മാനേജങ് ഡയറക്റ്റര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .