തിരുവനന്തപുരം :
ഒന്‍പതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുള്ള നവരാത്രി ഉത്സവത്തിന് തുടക്കമായി. രാജ്യത്തൊട്ടാകെ നവരാത്രി ആഘോഷങ്ങളുടെ കാലം. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്‍ ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം.
നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത് കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്.
പദ്മനാഭ പുരത്തു നിന്നും തിരിച്ച നവരാത്രി വിഗ്രഹങ്ങളെ ആചാരപൂര്‍വം വരവേറ്റതോടെ നവരാത്രി പൂജയ്ക്കും, ഉത്സവത്തിനും ദീപം തെളിച്ചു. പദ്മ തീര്‍ഥത്തില്‍ ആറാടിയ ശേഷം സരസ്വതീ വിഗ്രഹത്തെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയിലുള്ള ചൊക്കട്ടാ മണ്ഡപത്തില്‍ (നവരാത്രി മണ്ഡപം) പ്രതിഷ്ഠിച്ചു.
തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ആയുധങ്ങളം ഗ്രന്ഥക്കെട്ടുകളും വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കു വയ്ച്ചു . കുമാര സ്വാമിയെ നഗര പരിധിയിലുള്ള ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി മങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും കുടിയിരുത്തി. ഇനിയുള്ള 9 ദിന രാത്രങ്ങള്‍ തലസ്ഥാന നഗരം നൃത്ത സംഗീത ഉത്സവത്തിന്റെ തിരക്കിലാകും