വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

AGRICULTRE

കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി


05.Feb.2024
കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി

തിരുവനന്തപുരം : കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കേര പദ്ധതിക്ക് 3000 കോടിയും ലോകബാങ്ക് സഹായത്തോടെയുള്ള കൃഷി വകുപ്പിന്റെ കേര പദ്ധതിക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. നാളികേരം വികസനത്തിന്  65 കോടി. 93.6 കോടി നെല്ല് ഉല്‍പാദനത്തിനും വകയിരുത്തി.

നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടി എന്നിങ്ങനെ അനുവദിച്ചു. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും വിളകളുടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ 2 കോടിയും കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാന്‍ 36 കോടി വകയിരുത്തി.

ആലപ്പുഴ കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപൊക്ക നിയന്ത്രണത്തിന് 57 കോടി. കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി. വിഷരഹിത പച്ചക്കറിക്ക് 78 കോടി വകയിരുത്തി.

Last Update: 05/02/2024
SHARE THIS PAGE!
MORE IN NEWS