ചേര്‍ത്തലയിലെ യുവകര്‍ഷകന്‍ സുജിത്തിന്റെ നേതൃത്വത്തില്‍ വേമ്പനാട് കായലില്‍ ഒഴുകുന്ന കൃഷിത്തോട്ടം തയ്യാറാക്കി . ചൊരിമണലില്‍ സൂര്യകാന്തിപ്പൂക്കള്‍ വിരിയിച്ച് വിസ്മയം തീര്‍ത്ത വ്യക്തിയാണ് സുജിത്ത് അതുകൊണ്ടുതന്നെ ഈ യുവാവിന്റെ പുതിയ സംരംഭവും വലിയ കൗതുകവും പ്രതീക്ഷയും ഉണര്‍ത്തുന്നതാണ്.
ആദ്യഘട്ടത്തില്‍ ബന്ദികൃഷിയാണ് ചെയ്യുന്നത്. പത്ത് മീറ്റര്‍ നീളത്തിലും 6 മീറ്റര്‍ വീതിയിലും ശാസ്ത്രീയമായി കായലിലെ പോളപ്പായല്‍ ഉപയോഗിച്ച് ബഡ്ഡ് തയ്യാറാക്കിയാണ് കൃഷിചെയ്യുക ഇതിന് മണ്ണും ജലസേചനവും ആവശ്യമില്ല. കുട്ടനാടന്‍ ജലാശയങ്ങളില്‍നിന്നും ഒഴുകിയെത്തി വലിയ പ്രതിസന്ധി തീര്‍ക്കുന്ന പോളശല്യത്തിന് മറ്റൊരുപയോഗവുമാണ് ഇത്.
അനന്തമായ ഒരു ടൂറിസം സാധ്യതകൂടി ഇതോടൊപ്പം ഉണ്ട് എന്നത് മറ്റൊരു സാദ്ധ്യതയാണ്. സുജിത്തിന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നേരിട്ടെത്തി പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു .