ഓണമെന്നത് മലയാളിക്ക് കാര്‍ഷികപ്പൊലിമയുടെ ഉത്സവമാണ്. എല്ലാ വര്‍ഷവും ചിങ്ങം ഒന്നിന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവനുകളില്‍ 'കര്‍ഷകദിനം' ആഘോഷിക്കുകയും അതിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കുകയും ചെയ്തു വരുന്നുണ്ട്.
കാര്‍ഷിക സമൃദ്ധി കൈവരിക്കുന്നത് കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും ഒന്നിച്ചുള്ള പരിശ്രമഫലമായാണെന്നതില്‍ നമുക്ക് തര്‍ക്കമില്ല. എന്നാല്‍ കര്‍ഷകദിനത്തില്‍ കര്‍ഷകത്തൊഴിലാളികളെ ആദരിക്കുന്ന പതിവുണ്ടായിരുന്നില്ല. ഇത്തവണത്തെ കര്‍ഷദിനാഘോഷത്തില്‍ കര്‍ഷകര്‍ക്കൊപ്പം കര്‍ഷക തൊഴിലാളികളേയും ആദരിക്കുകയാണ്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകത്തൊഴിലാളിയേയാണ് ആദരിക്കുക.