മഞ്ഞയും ഓറഞ്ചും നിറത്തില്‍ വിരിഞ്ഞ ജമന്തി പൂക്കള്‍ കാണാന്‍ തിരുവനന്തപുരം , പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേയ്ക്ക് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ തിരക്ക് .
പള്ളിച്ചല്‍ പഞ്ചായത്തില്‍ 13 സ്ഥലങ്ങളിലായി 26 ഏക്കറില്‍ ജമന്തി കൃഷിയുണ്ട് . ' എന്റെ നാട് എന്റെ ഓണം ' എന്ന പദ്ധതിയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ ഈ വര്‍ഷം 50 ഏക്കര്‍ സ്ഥലത്താണ് പൂക്കൃഷിക്കായി ഉപയോഗിച്ചത് . തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , ഗ്രാമ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് , എം എല്‍ എ
എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജമന്തി കൃഷി പുരോഗമിയ്ക്കുന്നത് .