മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ... മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധമറിയിച്ച് ആശ വര്‍ക്കര്‍മാര്‍ ...

CINEMA

മദർ മേരി പൂർത്തിയായി.

അജയ് തുണ്ടത്തിൽ
17.Mar.2025
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി " പൂർത്തിയായി. മകൻ ജയിംസിനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം - ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം - സന്തോഷ്കുമാർ, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് - എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് - പ്രശാന്ത് കൽപ്പറ്റ, പിആർഓ - അജയ് തുണ്ടത്തിൽ
Last Update: 18/03/2025
SHARE THIS PAGE!
MORE IN NEWS