നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു .
ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടത്
.
പൊലീസ് യൂണിഫോമില്‍ നന്ദുവും ടിനി ടോമും ഇടത്തും വലത്തുമായി നടുവിലായി അന്‍സിബ യേയും പോസ്റ്ററില്‍ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാള്‍ വനിതയാണ്. ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊര്‍ജം ഈ കേസില്‍ പൊലീസ്സിനുണ്ട്. അതു മറ്റൊന്നുമല്ല. പൊലീസ് ഉദ്യോഗസ്ഥന്റെ മരണം തന്നെയാണു കാരണം.
ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി. ലാല്‍ മോഹന്‍ അദ്ദേഹത്തിന്റെ നേതൃത്ത്വത്തിലുള്ള ഇന്‍വസ്റ്റിഗേഷനാണ് ഏറെ ത്രില്ലര്‍ മൂഡില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്യേഗവും സസ്പെന്‍സും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം. ടിനി ടോമാണ് ലാല്‍ മോഹന്‍ എന്ന ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
രചന - മനോജ്.ഐ. ജി. സംഗീതം - ഡിനുമോഹന്‍. ഛായാഗ്രഹണം - ഇന്ദ്രജിത്ത്. എഡിറ്റിംഗ്- രാകേഷ് അശോക്. കലാസംവിധാനം - രാജു ചെമ്മണ്ണില്‍ ,മേക്കപ്പ് - ഷാമി . കോസ്റ്റ്യും - ഡിസൈന്റാണാ , പ്രതാപ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് നെടുമങ്ങാട്. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് രാജന് മണക്കാട്. പ്രൊഡക്ഷന്‍ കണ്ട്രോളര് - രാജീവ് കുടപ്പനക്കുന്ന്.
സദാനന്ദ ഫിലിംസിന്റെ ബാനറില്‍ സജു വൈദ്യര് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.