BUSINESS

ടെക്‌നോസിറ്റിയില്‍ 100 കോടിയുടെ സെമി കണ്ടക്ടര്‍ സയന്‍സ് ടെക്‌നോളജി പാര്‍ക്ക്


02.Sep.2026
10 ഏക്കറില്‍ ഒരുക്കുന്നത് മുന്നൂറില്‍പരം സാങ്കേതിക ഗാലറികളും 500ല്‍ പരം സംവേദനാത്മക അനുഭവങ്ങളും
തിരുവനന്തപുരം : കേരളത്തെ അറിവ് സാങ്കേതികവിദ്യ നൂതനത്വം എന്നിവയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായി തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയില്‍ സെമി കണ്ടക്ടര്‍ വികസന പാര്‍ക്കും സയന്‍സ് ടെക്‌നോളജി അനുഭവം സ്ഥാപിക്കാന്‍ പദ്ധതി.ഏകദേശം 10 ഏക്കര്‍ സ്ഥലത്ത് 100 കോടി നിക്ഷേപത്തോടെ വികസിപ്പിക്കുന്ന പദ്ധതി IITMK കേരളവുമായി സഹകരിച്ച് EXTRA CLUB പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കും.

സെമി കണ്ടക്ടര്‍ നൈപുണ്യ വികസനം ശാസ്ത്രസാങ്കേതിക അനുഭവങ്ങള്‍ നൂതന സാങ്കേതികവിദ്യ ഗവേഷണം സംരംഭകത്വം വ്യവസായ സഹകരണം പൊതുജന ഇടപെടല്‍ എന്നിവയെ ഒരൊറ്റ ആവാസ വ്യവസ്ഥയില്‍ കൂട്ടി ഇണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സാങ്കേതികവിദ്യ കേവലം പഠിക്കുകയോ പ്രദര്‍ശനമായി കാണുകയോ ചെയ്യുന്നതിന് പകരം അനുഭവിച്ചറിയുകയും പരീക്ഷിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന പുതിയ പഠന മാതൃകയാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്.

സെമി കണ്ടക്ടര്‍ ചേച്ചി വികസനത്തിനാണ് പദ്ധതിയില്‍ പ്രത്യേക പ്രാധാന്യം സെമി കണ്ടക്ടര്‍ പ്രോസസ് പ്രദര്‍ശന സൗകര്യങ്ങള്‍ ഇലക്ട്രോണിക്‌സ് ലബോറട്ടറികള്‍ ഡിസൈന്‍ പഠനപരിത സ്ഥിതികള്‍ സൗകര്യങ്ങള്‍ സാങ്കേതിക പ്രദര്‍ശന മേഖലകള്‍ വ്യവസായ അധിഷ്ഠിത പരിപാടികള്‍ ഉള്‍പ്പെടുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.

കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ആശയത്തിലുള്ള ഗ്യാലറി കളിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ഇലക്ട്രിക് വാഹനം വിമാനം റോബോട്ട് ഉപഗ്രഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെമി കണ്ടക്ടര്‍ ചിപ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനരീതികള്‍ സന്ദര്‍ശകര്‍ക്ക് നേരിട്ട് മനസ്സിലാക്കാനും അനുഭവിക്കാനും കഴിയും.

ഘട്ടം ഘട്ടമായി 300ലധികം സാങ്കേതിക ഗ്യാലറികളും 500 ല്‍ അധികം സംവേദന ആത്മക സാങ്കേതിക അനുഭവങ്ങളും വികസിപ്പിക്കുകയാണ് വിശാലമായ ലക്ഷ്യം. സെമി കണ്ടക്ടര്‍ എ ഐ റോബോട്ടിക്‌സ് ഇലക്ട്രോണിക്‌സ് ബഹിരാകാശ സാങ്കേതികവിദ്യ കോണ്ടം സാങ്കേതികവിദ്യ ഭാവി മൊബിലിറ്റി ബയോ ടെക്‌നോളജി ഉപയോഗ ഊര്‍ജ്ജം സ്മാര്‍ട്ട് സിറ്റികള്‍ ആശയവിനിമയ സംവിധാനങ്ങള്‍ ഓട്ടോമേഷന്‍ നൂതന നിര്‍മ്മാണം ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ മനുഷ്യ യന്ത്ര ഇടപെടല്‍ തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും.

പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണമായ വേള്‍ഡ് ട്വന്റി ഫ്യൂച്ചര്‍ സയന്‍സ് അനുഭവത്തിലൂടെ 20050ലെ നഗരങ്ങള്‍ എഐയുമായുള്ള മനുഷ്യസഹകരണം ഭാവി ഗതാഗതം ഫോണ്‍ നമ്പര്‍ സാങ്കേതികവിദ്യ ബയോ ടെക്‌നോളജി ബഹിരാകാശ പര്യവേഷണം തുടങ്ങിയ ഭാവി സാധ്യതകള്‍ അനുഭവങ്ങളിലൂടെ അവതരിപ്പിക്കും.

ജിജ്ഞാസ പഠനം പരീക്ഷണം നൂതനത്വം സംരംഭകത്വം എന്ന പാതയിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ ഗവേഷകര്‍ ചാത്തപ്പുകള്‍ വ്യവസായ സ്ഥാപനങ്ങള്‍ വരെ ബന്ധിപ്പിക്കുന്ന സാങ്കേതിക ആവാസ വ്യവസ്ഥയായി പാര്‍ക്കിനെ വികസിപ്പിക്കാനാണ് ലക്ഷ്യം.

കേരള സര്‍ക്കാരിന്റെ ഐടി വ്യവസായ വകുപ്പ് മന്ത്രി  കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന MOU കൈമാറ്റ ചടങ്ങ് പദ്ധതിയുടെ വികസനത്തിലെ പ്രധാന നാഴികക്കല്ലാകും.



Last Update: 02/09/2026
SHARE THIS PAGE!
MORE IN NEWS