കയര്‍ കോര്‍പ്പറേഷന്‍ ലാഭത്തില്‍.2024-25 സാമ്പത്തിക വര്‍ഷത്തില്‍ 176.00 കോടി രൂപയുടെ വിറ്റുവരവും 1.13 കോടി രൂപയുടെ ലാഭവും നേടിയ കയര്‍ കോര്‍പ്പറേഷന്‍ സ്ഥാപനത്തിന്റെ സഞ്ചിത നഷ്ടം ഒഴിവാക്കി പൂര്‍ണ്ണമായി ലാഭത്തിലായ സന്തോഷം നിങ്ങളുമായി പങ്ക് വെക്കുകയാണ്.
വാള്‍മാര്‍ട്ടുമായി ധാരണയിലെത്തി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും, ഫ്രാന്‍സ്, നെതര്‍ലന്‍സ്, യുഎസ്എ, ബ്രസീല്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പുതുതായി കയറ്റുമതി ആരംഭിയ്ക്കുന്നതിനും ഈ കാലയളവില്‍ സ്ഥാപനത്തിന് സാധിച്ചു. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിലും, വിപണനത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നതിനും ഈ കാലളവില്‍ കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ വിപണനം 91 കോടിയില്‍ നിന്നും 110 കോടിയായി വര്‍ദ്ധിപ്പിയ്ക്കുന്നതിന് കഴിഞ്ഞു എന്നത് എടുത്ത് പറയേണ്ട നേട്ടമാണ്.
മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറിന്റെ വിപണനസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 2 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വിരിയ്ക്കുന്ന പ്രൊജക്ടാണ് ഒഡീഷയിലെ ഖനികളില്‍ നിന്നും ലഭിച്ചത്. കയര്‍ മേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയ്ക്കുന്നതിനും കയര്‍ കോര്‍പ്പറേഷന് കഴിഞ്ഞു എന്നതും ഞങ്ങളെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.