തിരുവനന്തപുരം : അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 500 കോടി ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ദേശീയപാതകളുടെ വികസനം പുരോഗമിക്കുന്നത് അതിവേഗത്തിലാണെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് ചൈനീസ് മാതൃകയില്‍ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണ്‍ പരിഗണിക്കും. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നല്‍കും. ലോകത്തെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ വിഴിഞ്ഞം തീരത്ത് അടുക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. റെയില്‍വേ വികസനത്തില്‍ കേന്ദ്രം കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കെ റെയില്‍ നടപ്പാക്കുന്നതിനായി ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു.