മുളകൊണ്ടാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. അതിന്റെ മുകളില്‍ അലൂമിനിയം റൂഫിംഗ് ചെയ്തു .
കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള കോഴിക്കോട് തുഷാരഗിരി ഇക്കോ ടൂറിസം സെന്റററിന് , കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ഇക്കോഷോപ്പ് നിര്‍മ്മിച്ചു നല്‍കി. കോവിഡിന്റെ രണ്ടാംവരവും,സൈറ്റില്‍ നിന്ന് വര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടുകാരണവും കോഴിക്കോട് നല്ലളത്ത് സ്ഥിതിചെയ്യുന്ന ബാംബൂ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ വെച്ച് സംസ്‌കരിച്ച കല്ലന്‍, ആസ്പര്‍, ബാല്‍ കോവ എന്നീ ഇനത്തില്‍പ്പെട്ട മുളകള്‍ കൊണ്ടാണ് ഇക്കോ ഷോപ്പിന്റെ ഭിത്തികളും തൂണുകളും നിര്‍മ്മിച്ചത്.
മുളകൊണ്ടാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. അതിന്റെ മുകളില്‍ അലൂമിനിയം റൂഫിംഗ് ചെയ്തു . 80 % വര്‍ക്കുകള്‍ ഓരോ സെക്ഷനായി ചെയ്താണ് തുഷാരഗിരിയില്‍ എത്തിച്ച് കൂട്ടിയോജിപ്പിച്ചത്. ഇക്കോ ഷോപ്പിന്റെ ഉള്ളില്‍ സംസ്‌കരിച്ച മുളകള്‍കൊണ്ട് ഷെല്‍ഫ്,മേശ ,കസേര എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.പരിസ്ഥിതി ലോല പ്രദേശത്ത് ഇങ്ങനെയുള്ള നിര്‍മ്മിതികള്‍ തീര്‍ത്തും അനുയോജ്യമാണ്