മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ... മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധമറിയിച്ച് ആശ വര്‍ക്കര്‍മാര്‍ ...

BUSINESS

ഡയറക്ട് സെല്ലിങ് നിയന്ത്രണം: മോണിറ്ററിങ് മെക്കാനിസത്തിന്റെ മാര്‍ഗ്ഗരേഖ പുറത്തിറക്കി


21.Feb.2025
* വിപണിയില്‍ സുതാര്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

* ഡയറക്ട് സെല്ലിങ് കമ്പനികളുടെ എന്റോള്‍മെന്റിനായി വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു


വിപണിയില്‍ സുതാര്യത ഉറപ്പാക്കുകയാണ് ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാര്‍ഗ്ഗരേഖ ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിലിന് സമര്‍പ്പിച്ചുകൊണ്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതിക വിദ്യയുടെ വികാസം വലിയതോതില്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. അതിന് അനുസരിച്ച് നവീന വാണിജ്യ സമ്പദ്രായങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. മുമ്പ് വ്യാപാര സ്ഥാപനത്തില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങുന്നു. ഇന്ന് ഉപഭോക്താവും വിപണിയും മാറിയിരിക്കുകയാണ്. ഒറ്റ ക്ലിക്കില്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചേരും. വാങ്ങിയ സാധനങ്ങള്‍ വിറ്റത് ആരാണ്, ഏത് ഏജന്‍സിയാണെന്ന് അറിയാമെങ്കിലും സാധനം അയച്ചത് മറ്റെവിടെ നിന്നെങ്കിലുമാകാം. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ഉത്പാദകരുടെയും അവകാശങ്ങള്‍ ഉറപ്പാണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന വിപണി ഇടപെടലുകളുടെ മറ്റൊരു ദൃഷ്ടാന്തമാണ് ഡയറക്ട് സെല്ലിംഗ് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ. വിപണനക്കാരുടെ ശൃംഖല സൃഷ്ടിച്ച്, ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുന്ന രീതിയാണ് ഡയറക്റ്റ് സെല്ലിങ്. ഇതിന്റെ ഭാഗമായി നിരവധി അവസരങ്ങള്‍ ഉയര്‍ന്നുവരുന്നു. അതേസമയം ഇതിന്റെ പേരില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മോണിറ്ററിങ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം ചോദിച്ചുകൊണ്ടാണ് മാര്‍ഗരേഖ തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡയറക്ട് സെല്ലിങ് കമ്പനികളുടെ എന്റോള്‍മെന്റിനായി തയ്യാറാക്കിയ വെബ്പോര്‍ട്ടലിന്റെ ഉദ്ഘാടനവും ഡയറക്ട് സെല്ലിങ് മേഖലയുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള വീഡിയോകളുടെ പ്രകാശനാവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഡയറക്ട് സെല്ലിംഗ് ഉല്‍പ്പന്നങ്ങളുടെ നിലവാരവും നിര്‍മ്മാണ കമ്പനിയുടെ വിശ്വസ്തതയും പരിശോധിക്കാന്‍ ആധികാരികമായ മാര്‍ഗങ്ങള്‍ കുറവാണ്. ഇതിന് മാറ്റം വരുത്താനാണ് വെബ് പോര്‍ട്ടല്‍ നിര്‍മിച്ചത്. വെബ് പോര്‍ട്ടല്‍ മുഖേന ഉപഭോക്താക്കള്‍ക്ക് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത കമ്പനികള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും ഏതെങ്കിലും തരത്തില്‍ വാണിജ്യ സ്ഥാപങ്ങള്‍ക്കോ സംരംഭകര്‍ക്കോ തടയിടുന്നതല്ല ഇവയൊന്നുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡയറക്ട് സെല്ലിങ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും തൊഴിലാളി സംഘനകളുടെയും സംരംഭകരുടെയും നിരന്തരമായ ആവശ്യമാണ് ഈ രംഗത്തേക്ക് ആവശ്യമുള്ള സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് ഊര്‍ജ്ജമേകിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഭാവിയില്‍ ഈ മാര്‍ഗരേഖ കേരളത്തിലെ ഡയറക്ട് സെല്ലിങ് മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.തിരുവനതപുരം സെന്‍ട്രല്‍ സ്റ്റേഡിയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എം.എല്‍.എമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനല്‍ കുമാര്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ അജിത് കുമാര്‍ ഡി., ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ. അബ്ദുള്‍ ഖാദര്‍, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ മുഹമ്മദ് ഷഫീഖ്, വാര്‍ഡ് കൗണ്‍സിലര്‍ ഹരി കുമാര്‍ സി. തുടങ്ങിയവര്‍ പങ്കെടുത്തു.






Last Update: 21/02/2025
SHARE THIS PAGE!
MORE IN NEWS