മുരുഗപ്പ ഗ്രൂപ്പ് സാരഥികള്‍ വ്യവസായവകുപ്പ് മന്ത്രി പി.രാജീവിനെ ഓഫീസില്‍ കാണാനെത്തി.
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മുരുഗപ്പ ഗ്രൂപ്പ് സാരഥികള്‍ വ്യവസായവകുപ്പ് മന്ത്രി പി.രാജീവിനെ ഓഫീസില്‍ കാണാനെത്തി. ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. മുരുഗപ്പന്‍, കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് എം.ഡി. എന്‍. അനന്തശേഷന്‍ എന്നിവരുള്‍പ്പെടെ ഗ്രൂപ്പിന്റെ സാരഥികളുമായി നടത്തിയ ചര്‍ച്ച സന്തോഷകരമായിരുന്നു.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആലോചനകളുണ്ടായി. കേരളത്തില്‍ പ്രവര്‍ത്തിച്ച കാലമത്രയും സുഗമമായി വ്യവസായം നടത്താന്‍ കഴിഞ്ഞതായി, വ്യവസായ വാണിജ്യ മേഖലയില്‍ ലബ്ധപ്രതിഷ്ഠ നേടിയ ഒരു ഗ്രൂപ്പിന്റെ സാരഥികള്‍ അഭിപ്രായപ്പെടുന്നത് അഭിമാനകരമാണ്. വലിയ നിക്ഷേപ സാധ്യതകള്‍ തുറക്കുന്ന സഹകരണം കേരളത്തിന് ഉറപ്പു നല്‍കിയാണ് മുരുഗപ്പന്‍ മടങ്ങിയത്.