ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് വിറ്റുവരവ് ഈ വര്‍ഷം കെല്‍ട്രോണ്‍ കരസ്ഥമാക്കിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. കെല്‍ട്രോണിനും കേരളത്തിനും അഭിമാനകരമാം വിധത്തില്‍ 1056.94 കോടി രൂപയുടെ വിറ്റുവരവാണ് ഈ വര്‍ഷം കെല്‍ട്രോണ്‍ നേടിയെടുത്തത്. ഇതിന് പുറമെ കെല്‍ട്രോണ്‍ സബ്‌സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ സി സി എല്‍ (104.85 കോടി രൂപ), മലപ്പുറത്തെ കെ ഇ സി എല്‍ (38.07 കോടി രൂപ) എന്നിവ ഉള്‍പ്പെടെ കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികള്‍ 1199.86 കോടി രൂപയുടെ വിറ്റു വരവും 62.96 കോടി രൂപ പ്രവര്‍ത്തന ലാഭവുമുണ്ടാക്കിയിട്ടുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ട്രോണ്‍ നേടിയ 643 കോടി രൂപയായിരുന്നു ഇതിന് മുന്‍പുള്ള കമ്പനിയുടെ റെക്കോഡ് വിറ്റുവരവ്. ശരാശരി 400 കോടി വിറ്റുവരവില്‍നിന്നും 2021ല്‍ 520 കോടിയായി ഉയര്‍ന്നു. പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിലും മാനേജ്മെന്റ് സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും കെല്‍ട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് കമ്പനിയുടെ ഈ നിറവാര്‍ന്ന നേട്ടം സാദ്ധ്യമാക്കിയത്. ഈസര്‍ക്കാര്‍ വന്നതിനുശേഷം സുതാര്യമായി 294പേരെ പുതുതായി നിയമിച്ചു. അതില്‍ 150 പേര്‍എഞ്ചിനിയര്‍മാരാണ്. ജീവനക്കാരുടെശരാശരി പ്രായം 38 വയസ്സായി.
46 വര്‍ഷം ഐഎസ് ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ജി എസ്എല്‍വി എം കെ 3യുടെ പ്രൊജക്ട് ഡയറക്ടായിരുന്ന ശ്രീ നാരായണമൂര്‍ത്തിയാണ് കെല്‍ട്രോണിന്റെ ചെയര്‍മാന്‍. നാവികസേനയില്‍നിന്നും വിരമിച്ച വൈസ് അഡ്മിറല്‍ ശ്രികുമാരന്‍നായര്‍ എംഡിയായും എന്‍പിഓ എല്‍ ഡയറക്ടറായിരുന്ന ഡോക്ടര്‍ വിജയന്‍പിള്ള ടെക്‌നിക്കല്‍ ഡയറക്ടറായും ഐഎസ്ആര്‍ ഒ സയന്റ്റിസ്റ്റായിരുന്ന ശ്രീ ഹേമചന്ദന്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.