മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ് ... കയര്‍ കോര്‍പ്പറേഷന്‍ പൂര്‍ണ്ണ ലാഭത്തില്‍ ... കെല്‍ട്രോണിന് ആയിരം കോടിയുടെ വിറ്റുവരവ് ; റെക്കോര്‍ഡ് നേട്ടം ... തിരുവനന്തപുരത്ത് എമേര്‍ജിങ് ടെക്‌നോളജി ഹബ്ബ് ... മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന വഖഫ് നിയമ ഭേദഗതി : മന്ത്രി മുഹമ്മദ് റിയാസ് ... കണ്ടെയ്‌നര്‍ കൈമാറ്റത്തില്‍ ചരിത്രം തീര്‍ത്ത് വല്ലാര്‍പ്പാടം ... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി മഹോത്സവം ... സിപിഐ എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു ... ഈദ് ഉല്‍ ഫിത്തര്‍ : ചെറിയ പിറന്നാള്‍ നിറവില്‍ കേരളം ... മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധമറിയിച്ച് ആശ വര്‍ക്കര്‍മാര്‍ ...

BUSINESS

' എയ്‌റോസ്‌പേസ്, ഡിഫന്‍സ് മേഖലകളുടെ വികസനം കേരളത്തിന് ഗുണകരം '


22.Feb.2025

കൊച്ചി: മികച്ച ആവാസവ്യവസ്ഥയുള്ള കേരളത്തിന് എയ്‌റോസ്‌പേസ്, വ്യോമയാനം, പ്രതിരോധ ഉത്പാദനം എന്നീ മേഖലകളില്‍ പരമാവധി നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐകെജിഎസ് 2025) വിദഗ്ധര്‍.

'വ്യോമയാന-പ്രതിരോധ മേഖലയിലെ സാധ്യതകളും പങ്കാളിത്തവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. രാജ്യരക്ഷയ്ക്ക് ആവശ്യമായ ഈ സുപ്രധാന മേഖലകളില്‍ തദ്ദേശീയ വികസന പദ്ധതികള്‍ക്ക് കരുത്ത് പകരാന്‍ പൊതുമേഖല, വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും പാനലിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ബഹിരാകാശ സമ്പദ് വ്യവസ്ഥ വന്‍തോതില്‍ വളരുമെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന കെ-സ്‌പേസ് സിഇഒ ജി. ലെവിന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ, ഐഐഎസ്ടി, ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പോലുള്ള സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ തലസ്ഥാന നഗരത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് ബൃഹത്തായ കപ്പല്‍ നിര്‍മ്മാണ പദ്ധതികള്‍ നടന്ന് വരികയാണ്, ഇത് പ്രാദേശിക വ്യവസായങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്ന് നാവികസേന അസി. ചീഫ് ഓഫ് മെറ്റീരിയല്‍ (ഐടി ആന്‍ഡ് എസ്) റിയര്‍ അഡ്മിറല്‍ ശരത് ആശിര്‍വാദ് പറഞ്ഞു. നാവികസേനയ്ക്ക് ആവശ്യമായ മികച്ച ഉത്പന്നങ്ങള്‍ നല്‍കാന്‍ തക്കവിധം വ്യവസായങ്ങള്‍ ശേഷി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈടെക് വ്യവസായത്തിന് എയ്‌റോസ്‌പേസ് മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് അനന്ത് ടെക്‌നോളജീസ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പാവുലൂരി സുബ്ബറാവു പറഞ്ഞു.

പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇ കളും സുപ്രധാന പങ്ക് വഹിക്കണമെന്ന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍) ഡയറക്ടര്‍ രജനീഷ് ശര്‍മ പറഞ്ഞു.

രാജ്യത്തിനകത്ത് തന്നെയുള്ള പ്രതിരോധ വസ്തുക്കളുടെ ഉത്പാദനം ഇന്ത്യയുടെ സുരക്ഷയെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെയും മെച്ചപ്പെടുത്തുമെന്ന് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ കോമഡോര്‍ എ മാധവറാവു (റിട്ട) പറഞ്ഞു.

എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകള്‍ക്ക് ആവശ്യമായ മികച്ച ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൃത്യമായ നിര്‍ദേശവും അനുയോജ്യമായ ആവാസവ്യവസ്ഥയും ശരിയായ മനോഭാവവും ആവശ്യമാണെന്ന് മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് ലിമിറ്റഡ് ഹോംലാന്‍ഡ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി സിഇഒ ജസ്ബീര്‍ സിംഗ് സോളങ്കി പറഞ്ഞു.

നവീനതയും ശക്തമായ ഗവേഷണ വികസന പശ്ചാത്തലവുമുള്ള കേരളത്തിന് ഡിഫന്‍സ്, എയ്‌റോസ്‌പേസ് മേഖലകളിലെ തദ്ദേശീയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ മികച്ച യോഗ്യതയുണ്ടെന്ന് നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക്കല്‍ ലാബ് (എന്‍പിഒഎല്‍) ഡയറക്ടര്‍ ഡോ. ദുവ്വുരി ശേഷഗിരി പറഞ്ഞു.

സോണാറിന്റെയും അണ്ടര്‍വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെയും ആഗോള വിതരണക്കാരന്‍ എന്ന നിലയില്‍ പ്രാദേശിക വ്യവസായങ്ങളുമായി സഹകരിക്കാന്‍ തന്റെ കമ്പനിക്ക് താത്പര്യമുള്ളതായി ജര്‍മ്മനിയിലെ എലാക് സോണാര്‍ എംഡി ബേണ്‍ഡ് സുകായ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത രണ്ട് ദിവസത്തെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഇന്ത്യയിലും വിദേശത്തുമുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ 3500-ലധികം പ്രതിനിധികള്‍ പങ്കെടുത്തു.

Last Update: 22/02/2025
SHARE THIS PAGE!
MORE IN NEWS