സര്‍പ്രൈസ് എന്‍ട്രിയുമായ് 'ടര്‍ബോ ജോസ്' ! മെയ് 23 വേള്‍ഡ് വൈഡ് റിലീസ്...
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷന്‍ കോമഡി ചിത്രം 'ടര്‍ബോ'യുടെ പുതിയ അപ്ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ മെയ് 23 മുതല്‍ 'ടര്‍ബോ' പ്രദര്‍ശനത്തിനെത്തും. വിഷു ദിനത്തില്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗസ് ചെയ്തപ്പോള്‍ ജൂണ്‍ 13 എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് എന്‍ട്രി നല്കി 'ടര്‍ബോ ജോസ്' ഒരല്പം നേരത്തെ എത്തുകയാണ്. മെയ് 23 വേള്‍ഡ് വൈഡ് റിലീസിനെത്തുന്ന ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വമ്പന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുന് മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.
വൈശാഖും മമ്മൂട്ടിയും ഒന്നിച്ച 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ എത്തുന്ന സിനിമയാണ് 'ടര്‍ബോ'. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ 'ടര്‍ബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫസ്റ്റ്ലുക്ക് അടക്കം ചിത്രത്തിന്റെതായ് പുറത്തുവന്ന പോസ്റ്ററുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്.
200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാന്‍ സാധിക്കുന്ന ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ 'പര്‍സ്യുട്ട് ക്യാമറ'യാണ് 'ടര്‍ബോ'യില്‍ ഉപയോഗിച്ചിരിക്കുന്നത്. 'ട്രാന്‍ഫോര്‍മേഴ്സ്', 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിലും ബോളിവുഡില്‍ 'പഠാന്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ഉപയോഗിച്ച ക്യാമറയാണിത്.
ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര് കൃഷ്ണന്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്, പിആര്‍ഒ: ശബരി.
പിആര്‍ഒ: ശബരി.