മഹാ ശിവരാത്രി നാളില്‍ പുറത്തിറക്കിയ 'കുബേര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിട്ടാണ് മാറിയത്. ധനുഷിന്റെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗും പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൊണാലി നാരംഗ് ചിത്രം അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുള്‍ ബാങ്കോക്കില്‍ ആരംഭിച്ചിരിക്കുകയാണ്. നാഗാര്‍ജുനയുംനയും മറ്റ് ചില അഭിനേതാക്കളും ഈ ഷെഡ്യൂളില്‍ ഉണ്ടാകും. ചില സംഭാഷണ രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് ഈ ഷെഡ്യുളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മുന്‍പ് എങ്ങും കണ്ടിട്ടില്ല ലൊക്കേഷനുകളാണ് പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. ചില വര്‍ക്കിങ്ങ് സ്റ്റില്‍സ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ശേഖര്‍ കമ്മൂലയും നാഗാര്‍ജുനയും സീന്‍ ഡിസ്‌കസ് ചെയ്യുന്നത് ഒരു ചിത്രമെങ്കില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സ്റ്റണ്ട് ടീമിന്റെ ചിത്രമാണ് മറ്റൊരു വര്‍ക്കിങ്ങ് സ്റ്റില്‍.
രശ്മിക മന്ദന ചിത്രത്തില്‍ നായികയായി എത്തുന്നു. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷന്‍ ഡിസൈന്‍: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി