വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിവിന്‍ പോളി

ശബരി
05.Feb.2024
സാധാരണക്കാരന് ആശ്വാസം.. കുറ്റവാളികള്‍ക്ക് ഭയം..! എസ് ഐ ബിജു പൗലോസ് വീണ്ടും ചാര്‍ജ് എടുക്കുന്നു; ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിവിന്‍ പോളി .

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ത്ഥ കാഴ്ചകള്‍ ബിഗ് സ്‌ക്രീനില്‍ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ചെറുതും വലുതുമായി ആക്ഷന്‍ ഹീറോ ബിജു തീര്‍പ്പാക്കിയത് എത്രയെത്ര കേസുകള്‍. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷന്‍ ഹീറോ ബിജു. 

തീയറ്ററുകളില്‍ യഥാര്‍ത്ഥ ജീവിതത്തിലെ ആക്ഷന്‍ ഹീറോയായി എത്തിയ ബിജു പൗലോസ് പ്രേക്ഷകരെ രസിപ്പിച്ചതും ചിന്തിപ്പിച്ചതും ആവേശം കൊള്ളിച്ചതും ചെറുതായിട്ടൊന്നുമല്ല. ചിത്രം റിലീസ് ചെയ്ത് എട്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. ആക്ഷന്‍ ഹീറോ ബിജു ഇറങ്ങി എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ നിവിന്‍ ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം അന്നൗണ്‍സ് ചെയ്തിരിക്കുന്നത്

എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മാതാവ് എന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഏതായാലും സിനിമാപ്രേമികള്‍ വളരെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ വരവേറ്റത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷന്‍ ഹീറോ ബിജു റിലീസ് ചെയ്തത്.

Last Update: 05/02/2024
SHARE THIS PAGE!
MORE IN NEWS