ഇന്ദ്രന്‍സും മഞ്ജുപിള്ളയും ശ്രീനാഥ് ഭാസിയും നസ്ലനും കൈനകരി തങ്കരാജുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.
റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ഹോം ആഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫ്രൈഡേ ഫിലിംസ് പുറത്ത് വിട്ടിട്ടുണ്ട്.
ഇന്ദ്രന്‍സും മഞ്ജുപിള്ളയും ശ്രീനാഥ് ഭാസിയും നസ്ലനും കൈനകരി തങ്കരാജുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. വളരെ വ്യത്യസ്തമാര്‍ന്ന ഗെറ്റപ്പാണ് ഇന്ദ്രന്‍സിന്റേത്. ആന്റണിയെന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്ദ്രന്‍സിന്റെ ഭാര്യയായി മഞ്ജുപിള്ളയും മക്കളായി ശ്രീനാഥ് ഭാസിയും നസ്ലനും വേഷമിടുന്നു. ഇന്ദ്രന്‍സിന്റെ അച്ഛനായി കൈനകരി തങ്കരാജും അഭിനയിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഈ സിനിമ റോജിന്‍ തോമസ് കണ്‍സീവ് ചെയ്യുമ്പോള്‍ ഇതിലെ പ്രധാന കഥാപാത്രമായ ആന്റണിയായി ശ്രീനിവാസനും അദ്ദേഹത്തിന്റെ ഭാര്യയായി ഉര്‍വ്വശിയുമാണ് ഉണ്ടായിരുന്നത്. ആ സമയത്താണ് ശ്രീനിവാസന്‍ അസുഖബാധിതനാകുന്നത്. തുടര്‍ന്ന് ആന്റണിയാകാന്‍ ഇന്ദ്രസിനെ സമീപിക്കുകയായിരുന്നു. കഥ കേട്ടയുടന്‍ ഇന്ദ്രന്‍സ് സമ്മതം മൂളി. ഇന്ദ്രന്‍സിന്റെ ഭാര്യ എന്ന നിലയില്‍ പിന്നീട് മഞ്ജു പിള്ളയും കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. വളരെ ആകസ്മികമായി ഉണ്ടായ ഒരു കാസ്റ്റിംഗ് ആയിരുന്നെങ്കിലും ഷൂട്ടിംഗ് തുടങ്ങിയ ആദ്യദിവസംതന്നെ സംവിധായകനടക്കം ഒരു കാര്യം ബോദ്ധ്യപ്പെടുകയായിരുന്നു, ഇതിനേക്കാളും മികച്ച കാസ്റ്റിംഗ് ഇനി ഉണ്ടാകാനില്ലെന്ന്.
ഇതാദ്യമായിട്ടാണ് 40 ലേറെ ദിവസം ഒരു സിനിമയുടെ ഷൂട്ടിംഗിനായി ഇന്ദ്രന്‍സ് മാറ്റി വയ്ക്കുന്നത്. മുമ്പ് കോസ്റ്റ്യൂമറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മാത്രമേ ഇത്രയേറെ ദിവസങ്ങള്‍ അദ്ദേഹം ഒരു ലൊക്കേഷനില്‍ ഉണ്ടായിട്ടുള്ളൂ.
റോജിന്‍ തോമസ് ഇന്‍ഡിപെന്റന്റായി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഹോം. ആദ്യചിത്രം ജോ ആന്റ് ദി ബോയിയായിരുന്നു. ഷാനില്‍ മുഹമ്മദിനോടൊപ്പം റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ഫിലിപ്സ് ആന്റ് ദി മങ്കിപെന്‍.