CINEMA

'ഷാ ബാനോ ബീഗം' കേസ് സിനിമയാവുന്നു : സംവിധാനം സുപര്‍ണ്‍ എസ് വര്‍മ്മ

ശബരി
07.Feb.2024
സംവിധാനം സുപര്‍ണ്‍ എസ് വര്‍മ്മ
വിവാദമായ 'ഷാ ബാനോ ബീഗം' കേസ് ആസ്പതമാക്കി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സുപര്‍ണ്‍ എസ് വര്‍മ്മ ഒരു കോര്‍ട്ട് റൂം ഡ്രാമ തിരക്കഥയെഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. തിരക്കഥ പൂര്‍ത്തിയായെങ്കിലും അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും തീരുമാനിക്കേണ്ടതുണ്ട് എന്നതിനാല്‍ ചിത്രം ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഷാ ബാനോ ബീഗത്തിന്റെ കേസിനെക്കുറിച്ചുള്ള ഒരു സിനിമ ഇന്നത്തെ തലമുറക്ക് പ്രധാനമാണെന്ന് നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പുണ്ടെന്നും അത് സ്ത്രീ ശാക്തീകരണം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കേസാണ് 'ഷാ ബാനോ ബീഗം കേസ്' എന്നറിയപ്പെടുന്ന 'അഹമ്മദ് ഖാന്‍ കേസ്'. 1978-ല്‍ 62 വയസ്സുള്ള ഷാ ബാനോ ആണ് ഈ കേസ് ഫയല്‍ ചെയ്തത്. ഷാ ബാനോയുടെ ഭര്‍ത്താവ് അഹമ്മദ് ഖാന്‍ അവളെ വിവാഹമോചനം ചെയ്ത കാരണത്താല്‍ 1973-ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 123 പ്രകാരം അവള്‍ തനിക്കും തന്റെ അഞ്ച് മക്കള്‍ക്കും ജീവനാംശം ആവശ്യപ്പെട്ട് കേസ് കൊടുത്തു. കേസില്‍ ഷാ ബാനോ വിജയിച്ചു. എന്നാല്‍ വിധി ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ഒരു വിഭാഗം ആളുകള്‍ വിശ്വസിച്ചതിനാല്‍ അത് കോലാഹലത്തിന് കാരണമായി. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ മതങ്ങള്‍ക്ക് വ്യത്യസ്ത സിവില്‍ കോഡുകള്‍ ഉള്ളതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചക്കും ഇത് കാരണമായതോടെ വിധി പ്രസ്താവിച്ച് 40 വര്‍ഷത്തിലേറെയായിട്ടും ഈ ചര്‍ച്ച തുടരുന്നു. 

'റാണാ നായിഡു' (സംവിധാനം), 'ദി ട്രയല്‍' (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), 'സുല്‍ത്താന്‍ ഓഫ് ഡല്‍ഹി' (സംവിധാനം) തുടങ്ങിയ വെബ് ഷോകള്‍ക്ക് ശേഷം സുപര്‍ണ്‍ എസ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഷാ ബാനോ ബീഗം'.

Last Update: 07/02/2024
SHARE THIS PAGE!
MORE IN NEWS