ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്.
ധ്യാന്‍ ശ്രീനിവാസന്‍ -ജസ്പാല്‍ ഷണ്‍മുഖന്‍ ചിത്രം, 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്'; മെയ് റിലീസിന് മൈന ക്രിയേഷന്‍സിന്റെ ബാനറില്‍ ശിവന്‍കുട്ടന്‍ കെ.എന്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ ,ഗായത്രി അശോക് ,ജോയി മാത്യു, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍, ജയകൃഷ്ണന്‍, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹന്‍,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.
കഥ - ശിവന്‍കുട്ടന്‍ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രന്‍ ,പ്രൊജക്റ്റ് ഡിസൈനര്‍ -എന്‍.എം.ബാദുഷ, ക്യാമറ - അശ്വഘോഷന്‍, എഡിറ്റര്‍- കപില്‍ കൃഷ്ണ, ഗാനങ്ങള്‍ - സന്തോഷ് വര്‍മ്മ, സംഗീതം - ബിജിപാല്‍, കല - കോയാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാര്‍ എടപ്പാള്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പി.ആര്‍.ഒ- പി.ശിവപ്രസാദ് .