CINEMA

ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്

പ്രതീഷ് ശേഖർ
15.Mar.2024
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തിന് ശേഷം ശ്രീനാഥ് ഭാസി പാ.രഞ്ജിത് ചിത്രത്തിലേക്ക്
മഞ്ഞുമ്മല്‍ ബോയ്‌സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ രഞ്ജിത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അദ്ദേഹത്തിനോടൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ മോസസാണ് സംവിധാനം ചെയ്യുന്നത്.

ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗസ്വാമിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയാണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ജി വി പ്രകാശ്, എഡിറ്റിങ് സെല്‍വ ആര്‍ കെ,വസ്ത്രാലങ്കാരം സാബിര്‍, ആര്‍ട്ട് ഡയറക്ടര്‍ ജയാ രഘു എന്നിവര്‍  നിര്‍വഹിക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Last Update: 14/03/2024
SHARE THIS PAGE!
MORE IN NEWS