ശങ്കര്‍ മഹാദേവന്‍ - പ്രകാശ് ഉളളിയേരി - ബി.കെ ഹരിനാരായണന്‍ ടീമിന്റെ ഗുരുവായൂരപ്പ ഭക്തിഗാനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി.കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിന്റെ ഇതിവൃത്തം.
ശങ്കര്‍ മഹാദേവന്‍ പാടിയ ..... പാടൂ ബാസുരീ നീ .....
ഗായകനും , സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ പാടുന്ന ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം പുറത്തിറങ്ങി. പാടൂ ബാസുരീ നീ എന്ന് തുടങ്ങുന്നതാണ് ഗാനം . കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പാട്ടിന്റെ ഇതിവൃത്തം.
പ്രശസ്ത സംഗീതജ്ഞന്‍ പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തില്‍ ബി.കെ ഹരിനാരായണനാണ് ഗാനത്തിന്റെ രചന. ഇന്ത്യയിലെ പുല്ലാങ്കുഴല്‍ പ്രതിഭകളില്‍ ഒരാളായ എസ്. ആകാശ്, കി ബോര്‍ഡ് മാന്ത്രികന്‍ തുടങ്ങിയവരാണ് ഈ പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
സജി ആര്‍ നായരാണ് ശബ്ദമിശ്രണം നിര്‍വ്വഹിച്ചത്. ബാസുരി ആന്റ് ബീറ്റ്‌സിലൂടെയാണ് ഗാനം ആസ്വാദകരിലേക്കെത്തുന്നത് .
ശബരി.