രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു.
തരുണ്‍ മൂര്‍ത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷന് ജാവ ,സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രജപുത്ര നിര്‍മ്മിക്കുന്ന രണ്ടാമതു ചിത്രമാണിത്. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹന്‍ലാലിന്റെ മുന്നൂറ്റി അറുപതാമതു ചിത്രവുമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
മറ്റ് അഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.കെ.ആര്.സുനിലിന്റേതാണു കഥ. പ്രമുഖ ദിനപത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനാകുകയും ചെയ്ത വ്യക്തിയാണ് കെ.ആര്.സുനില്‍. മികച്ച ഫോട്ടോ ഗ്രാഫര്‍ കൂടിയാണ്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
ഛായാഗ്രഹണം.ഷാജികുമാര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത് , കലാസംവിധാനം -ഗോകുല്‍ദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈന്‍ - സമീരാസനീഷ്. നിര്‍മ്മാണ നിര്‍വ്വഹണം - ഡിക്സന്‍പൊടുത്താസ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് .
ഏപ്രില്‍ രണ്ടാം വാരത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം റാന്നി, തൊടുപുഴ ഭാഗങ്ങളിലായി പൂര്‍ത്തിയാകും.