വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി : ഇമോഷണല്‍ ക്രൈം ത്രില്ലര്‍

പിആര്‍ഒ: ശബരി.
03.May.2024
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രം, സംവിധാനം ജിത്തു അഷറഫ് ! ചിത്രീകരണം ആരംഭിച്ചു...


കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ആരംഭിച്ചു. സംവിധായകന്‍ ഷാഹി കബീര്‍ തിരക്കഥ രചിച്ച ഈ ചിത്രം ഇമോഷണല്‍ ക്രൈം ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചാവറയും രഞ്ജിത്ത് നായരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം 'പ്രണയ വിലാസം'ത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'കണ്ണൂര്‍ സ്‌ക്വാഡ്'ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. 'നായാട്ട്', 'ഇരട്ട' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച നടനാണ് ജിത്തു അഷറഫ്. 
ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 
ചിത്രസംയോജനം: ചമന്‍ ചാക്കോ, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍: രാഹുല്‍ സി പിള്ള, 
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍:  ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, 
സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, ആര്‍ട്ട് ഡയറക്ടര്‍: രാജേഷ് മേനോന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, സ്റ്റില്‍സ്: നിദാദ് കെ എന്‍, പിആര്‍ഒ: ശബരി.
പിആര്‍ഒ: ശബരി.

Last Update: 03/05/2024
SHARE THIS PAGE!
MORE IN NEWS