CINEMA

പ്രശാന്ത് വര്‍മ്മ-തേജ സജ്ജ ചിത്രം : 'ജയ് ഹനുമാന്‍' പുതിയ പോസ്റ്റര്‍

പിആര്‍ഒ: ശബരി.
03.May.2024
പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രം, 'ജയ് ഹനുമാന്‍' ! പുതിയ പോസ്റ്റര്‍ പുറത്ത്...


പ്രശാന്ത് വര്‍മ്മ-തേജ സജ്ജ കൂട്ടുകെട്ടില്‍ പിറന്ന 'ഹനു-മാന്‍'ന്റെ ചരിത്ര വിജയത്തിന് ശേഷം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സ് (പിവിസിയു)ലെ രണ്ടാമത്തെ ചിത്രമായ 'ജയ് ഹനുമാന്‍'ന്റെ പുതിയ പോസ്റ്റര്‍ ഹനുമാന്‍ ജയന്തി ആഘോഷവേളയില്‍ പുറത്തുവിട്ടു. കൈയില്‍ ഗദയുമായ് ഒരു പര്‍വ്വതത്തിന് മുകളില്‍ ധീരനായ് നില്‍ക്കുന്ന ഹനുമാന്‍ ഭഗവാനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഹനുമാന്റെ തലക്ക് മുകളിലായ് ആകാശത്ത് വലിയൊരു ഡ്രാഗണും നില്‍ക്കുന്നുണ്ട്.
'ഹനു-മാന്‍'ന്റെ രണ്ടാം ഭാഗമാണ് 'ജയ് ഹനുമാന്‍'. മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഡ്രാഗണ്‍സിനെ ആദ്യമായ് ഇന്ത്യന്‍ സ്‌ക്രീനില്‍ എത്തിക്കുകയാണ് ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് വര്‍മ്മ. ഐമാക്‌സ് 3ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തില്‍, ഹൈദരാബാദിലെ ഹനുമാന്‍ ക്ഷേത്രത്തിലെ ഹനുമാന്‍ വിഗ്രഹത്തിന് മുന്നില്‍ തിരക്കഥ സമര്‍പ്പിച്ചുകൊണ്ടാണ് 'ജയ് ഹനുമാന്‍'ന്റെ പ്രാരംഭ ഘട്ടത്തിന് പ്രശാന്ത് വര്‍മ്മ തുടക്കമിട്ടത്. വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിന് വലിയ രീതിയിലുള്ള വിഎഫ്എക്‌സ് വര്‍ക്കുകളുടെ ആവശ്യകതയുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളിലായ് പുറത്തുവിടും. 

പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമായ 'ഹനു-മാന്‍' സൂപ്പര്‍ഹീറോ ഹനുമാന്‍നെ കേന്ദ്രീകരിച്ചാണ് ദൃശ്യാവിഷ്‌കരിച്ചത്. 100 കോടിയിലേറെ കളക്ഷന്‍ നേടിയ ഈ ചിത്രം ജനുവരി 12ന് തിയറ്റര്‍ റിലീസ് ചെയ്തത്. . പിആര്‍ഒ: ശബരി.

 പിആര്‍ഒ: ശബരി.

Last Update: 03/05/2024
SHARE THIS PAGE!
MORE IN NEWS