കോമഡി ത്രില്ലറുമായി സാജന്‍ ആലുംമൂട്ടിലിന്റെ 'തല തെറിച്ച കൈ''; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ആയി....
ഒരു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല തെറിച്ച കൈ'. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍മിക് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീര്‍ത്തും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രത്തിന്റെ കഥ സംവിധായകന്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്. കെന്‍ സാം ഫിലിപ്പ് ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ കൈകൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.
സ്റ്റോറി ഐഡിയ :മനു പ്രദീപ് & മുഹദ്, എഡിറ്റര്‍: അഖില്‍ എ.ആര്‍, സംഗീതം: വിനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒറ്റതൈക്കല്‍, ആര്‍ട്ട്: അരുണ്‍ കല്ലുമൂഡ്, മേക്കപ്പ്: നരസിംഹസ്വാമി, കോസ്റ്റ്യൂംസ്: ഷെഹന, ആക്ഷന്‍: സുധീഷ് കുമാര്‍, ഡിസൈന്‍സ്: മൂണ്‍ മാമ, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.
പി.ആര്‍.ഒ: പി.ശിവപ്രസാദ്