മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സാബുമോന് സംവിധായകനാകുന്നു. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സഞ്ജു ഉണ്ണിത്താന് നിര്‍മിക്കുന്നു. സ്പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ആറാമത്തെ ചിത്രത്തില്‍ പ്രയാഗ മാര്ട്ടിന് പ്രധാന വേഷത്തിലെത്തുന്നു.
കോര്‍ട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ വക്കീലും കൂടിയായ താന്‍ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയില്‍ ഉള്ളിലാണെന്ന് നാളുകള്‍ക്ക് മുന്‍പേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോന് പ്രതികരിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും വരും ദിവസങ്ങളില്‍ അപ്ഡേറ്റുകള് പുറത്തുവിടുമെന്നും സാബുമോന് കൂട്ടിച്ചേര്‍ത്തു.
ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനില്‍ സാബുമോന് 'കുമരേശന്‍' എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. തീയേറ്ററില്‍ കയ്യടികള്‍ നിറഞ്ഞ് നില്ക്കുന്ന വേളയിലാണ് സാബുമോന്റെ സംവിധാന പ്രഖ്യാപനം.