CINEMA

വേല : ഷൈന്‍ നിഗത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസായി

പ്രതീഷ് ശേഖര്‍
13.Sep.2022
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയിലെ ഷൈന്‍ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തന്റെ കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷൈന്‍ നിഗം വേലയില്‍ അവതരിപ്പിക്കുന്നത്. 

പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രധാന വേഷങ്ങളില്‍ ഷൈന്‍ നിഗവും സണ്ണി വെയ്നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനുമാണ്. 'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകനായ സാം.സി.എസ് ആണ് സംഗീത സംവിധാനം. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍.

Last Update: 13/09/2022
SHARE THIS PAGE!
MORE IN NEWS