ഒരു കട്ടില്‍ ഒരു മുറി'' വീഡിയോ ഗാനം.
''അരികിലകലെയായ്...
അകലെയരികിലായ്....''
ഈ വരികള്‍ മാറിയും മറിഞ്ഞും ഇടയ്ക്കിടെ കടന്നുവരുന്നൊരു പാട്ട്. ആ പാട്ടില്‍ ഒളിപ്പിച്ച ദുരൂഹമായ ചില വസ്തുതകള്‍... അവയിലൂടെ സിനിമയിലേക്ക് തരുന്ന ചില സൂചനകള്‍... സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 'ഒരു കട്ടില്‍ ഒരു മുറി' എന്ന ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയിലേതായി ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ഗാനമാണിത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ 'നെഞ്ചിലെ എന്‍ നെഞ്ചിലേ...' എന്ന പ്രണയഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും പാട്ടും ടീസറും ഒക്കെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ പ്രിയംവദയാണ് ഗാനരംഗത്തിലുള്ളത്. താന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനെ ചുറ്റി പറ്റിയുള്ള ചില സംശയങ്ങളാണ് ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകം ഉണര്‍ത്തുന്നതും ഒപ്പം ദുരൂഹമായതുമായ വരികളും സംഗീതവുമാണ് ഗാനത്തിലേത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വര്‍ക്കിയുടേതാണ് സംഗീതം. നാരായണി ഗോപനാണ് ഗാനം ആലപിച്ചിട്ടുള്ളത്.
സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി മാറിയ 'കിസ്മത്ത്', 'തൊട്ടപ്പന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കുന്ന സിനിമയാണ് 'ഒരു കട്ടില്‍ ഒരു മുറി'.
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു താരങ്ങള്‍.
ഒരു കട്ടിലിനെയും മുറിയെയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദര്‍ഭങ്ങള്‍ വിഷയമാക്കികൊണ്ട് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന 'ഒരു കട്ടില്‍ ഒരു മുറി' സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സമീര്‍ ചെമ്പയില്‍, ഒ.പി. ഉണ്ണികൃഷ്ണന്‍, പി.എസ്. പ്രേമാനന്ദന്‍, പി.എസ് ജയഗോപാല്‍, മധു പള്ളിയാന, സന്തോഷ് വള്ളകാലില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്-മനോജ് , കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍, സംഗീത സംവിധാനം- അങ്കിത് മേനോന്‍ ആന്റ് വര്‍ക്കി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്‌സിങ്-വിപിന്‍. വി. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്, കോസ്റ്റ്യൂം ഡിസൈന്‍: നിസ്സാര്‍ റഹ്‌മത്ത്, സ്റ്റില്‍സ്-ഷാജി നാഥന്‍, സ്റ്റണ്ട്-കെവിന്‍ കുമാര്‍,പോസ്റ്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരുണ്‍ ഉടുമ്പന്‍ചോല,അഞ്ജു പീറ്റര്‍, ഡിഐ-ലിജു പ്രഭാകര്‍,വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബാബുരാജ് മനിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ഡിസൈന്‍സ്- ഓള്‍ഡ് മങ്ക്‌സ് , മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ് .