പ്രഭാസ് - നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 AD'യിലെ ഗാനത്തിന്റെ ചിത്രീകരണം ഇറ്റലിയില്‍
വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് - നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'കല്‍ക്കി 2898 AD' മെയ് 9ന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ - പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഒരേ സമയം പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ഗാനത്തിന്റെ ചിത്രീകരണത്തിനായി ഇറ്റലിയിലേക്ക് പറന്നു.
പ്രഭാസിന്റെ ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത എന്തെന്നാല്‍ ഈ ഗാനത്തില്‍ പ്രഭാസ് ഡാന്‍സ് ചെയ്യുന്നത് കാണാം. സമൂഹ മാധ്യമങ്ങളിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും ഒരുമിച്ചുള്ള ചിത്രം സിനിമ ടീം പങ്കുവെച്ചത്. പ്രഭാസിനൊപ്പം നാഗ് അശ്വിന്‍, ദിഷ പതാനി എന്നിവരെയും ചിത്രത്തില്‍ കാണാം.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.
ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് ചിത്രം നിര്‍മിക്കുന്നു. പി ആര്‍ ഒ - ശബരി