രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കണ്‍ അമിതാഭ് ബച്ചന് സ്ക്രീന്‍ പങ്കിടുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോര്‍, റിതിക സിംഗ്, ദുഷാര വിജയന്, ജിഎം സുന്ദര്‍, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷന്, സാബുമോന് അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പന്‍ താരങ്ങളും അണിനിരക്കുന്നു.
രജനികാന്തിന്റെ സ്റ്റൈല്‍ പ്രകടിപ്പിക്കുന്ന ഈ പോസ്റ്ററില്‍ തന്റെ എതിരാളികളെ നേരിടാനായ് തോക്കെടുത്ത് നിശ്ചയദാര്‍ഢ്യത്തോടെ നില്ക്കുന്ന രജനികാന്തിനെ കാണാം.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 170-ആമത് ചിത്രമായ 'വേട്ടയന്' 2024 ഒക്ടോബറില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു. റിലീസ് ഡേറ്റ് ഉടന്‍ അറിയിക്കും.
രജനികാന്തിന്റെ സ്റ്റൈല്‍ പ്രകടിപ്പിക്കുന്ന ഈ പോസ്റ്ററില്‍ തന്റെ എതിരാളികളെ നേരിടാനായ് തോക്കെടുത്ത് നിശ്ചയദാര്‍ഢ്യത്തോടെ നില്ക്കുന്ന രജനികാന്തിനെ കാണാം. 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കണ്‍ അമിതാഭ് ബച്ചന് സ്ക്രീന്‍ പങ്കിടുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു. ഇവരോടൊപ്പം കിഷോര്‍, റിതിക സിംഗ്, ദുഷാര വിജയന്, ജിഎം സുന്ദര്‍, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, രക്ഷന്, സാബുമോന് അബുസമദ്, സുപ്രീത് റെഡ്ഡി തുടങ്ങിയ വമ്പന്‍ താരങ്ങളും അണിനിരക്കുന്നു.
ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
തിരുവനന്തപുരം, തിരുനെല്‍വേലി, ചെന്നൈ, മുംബൈ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വിദേശ പ്രദേശങ്ങളില്‍ ചിത്രീകരിച്ച 'വേട്ടയന്' മികച്ച ദൃശ്യവിസ്മയമാണ് വാഗ്ദാനം ചെയ്യുന്നത്.
സൂപ്പര്‍സ്റ്റാറിനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ രജനികാന്തിനെ ചിത്രത്തില്‍ അവതരിപ്പിക്കുമെന്ന് ജ്ഞാനവേല്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ 'വേട്ടയന്' വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുബ്രഹ്മണ്യന് നാരായണന്, ലൈക്ക പ്രൊഡക്ഷന്‍സ് മേധാവി: ജി.കെ.എം. തമിഴ് കുമാരന്, ഛായാഗ്രഹണം: എസ് ആര് കതിര്, ചിത്രസംയോജനം: ഫിലോമിന്‍ രാജ് .
പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ കദിര്‍, ആക്ഷന്‍: അന്‍ബരിവ്, ക്രിയേറ്റീവ് ഡയറക്ടര്‍: ബി കിരുതിക, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വര്ദ്ധന്, വീര കപൂര്‍, ദിനേശ് മനോഹരന്, ലിജി പ്രേമന്, സെല്‍വം .
സ്റ്റില്‍സ്: മുരുകന്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, വി.എഫ്.എക്സ് സൂപ്പര്വിഷന്: ലവന്, കുസന്‍, ടൈറ്റില്‍ ആനിമേഷന്‍: ദി ഐഡന്റ് ലാബ്സ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്സിംങ്: കണ്ണന് ഗണപത്, കളറിസ്റ്റ്: രഘുനാഥ് വര്‍മ്മ, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, ഡിഐടി: ജിബി കളേര്‍സ്, ലേബല്‍: സോണി മ്യൂസിക്, പിആര്‍ഒ: ശബരി.
പിആര്‍ഒ: ശബരി.