വഖഫ് : ബി.ജെ.പി സെക്രട്ടേറിയറ്റ് മാര്‍ച്ച് ... പുരുഷ മാര്‍ച്ച് ഉദ്ഘാടനത്തിന് നടി മായാ വിശ്വനാഥ് ... കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ... സുരേഷ് ഗോപി - സുരേഷ് കുമാര്‍ തല്ലുകഥ ; അമൃത ഹോട്ടലിലെ ഓര്‍മ്മ ... 'പല്ലൊട്ടി' താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ... ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ബ്ലോക്ക്ബസ്റ്ററായി ലക്കി ഭാസ്‌കര്‍ ... പുലരി ടിവി സിനിമ - ടെലിവിഷന്‍ - ഷോര്‍ട്ട് ഫിലിം - ഡോക്യുമെന്ററി - ആല്‍ബം അവാര്‍ഡുകള്‍ ... പി . പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ ജയറാം സമ്മാനിച്ചു ... മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കൈപ്പുസ്തകം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു ... വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം ...

CINEMA

ദുല്‍ഖര്‍ സല്‍മാന്റെ അനൗണ്‍സ്‌മെന്റിലൂടെ കല്യാണിയുടെ പുതിയ ചിത്രം ' ശേഷം മൈക്കില്‍ ഫാത്തിമ '

പ്രതീഷ് ശേഖര്‍
13.Sep.2022
ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും നിര്‍മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ ഒരു വിഡിയോയിലൂടെയാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് . ഗര്‍ജ്ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങള്‍ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഇല്ലാതെ, സൈക്കോ പാത്തുകള്‍ രക്തം കൊണ്ട് കളം വരയ്ക്കുന്ന പടയൊരുക്കങ്ങള്‍ ഇല്ലാതെ നെഞ്ചില്‍ നിന്നെടുത്ത വാക്കുകള്‍ വാക്കുകള്‍ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അനൗണ്‍സ്മെന്റിലൂടെയാണ് കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന്റെ തുടക്കം.

മനു സി കുമാര്‍  സംവിധാനം ചെയ്യുന്ന ചിത്രത്തിനെ  വാക്കുകള്‍ കൊണ്ടൊരു പുത്തന്‍ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ അന്നൗണ്‍സ്മെന്റ് നിര്‍ത്തുന്നത്. ' ശേഷം മൈക്കില്‍ ഫാത്തിമ' എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  


ഛായാഗ്രഹണം സന്താന കൃഷ്ണന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, ആര്‍ട്ട് നിമേഷ് താനൂര്‍,കോസ്റ്റും ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് റോണെക്‌സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജിത് നായര്‍, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദര്‍, പബ്ലിസിറ്റി: യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ഐശ്വര്യ സുരേഷ്, മ്യൂസിക് ഡയറക്ടര്‍ ഹെഷാം അബ്ദുല്‍ വഹാബ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍ .

Last Update: 13/09/2022
SHARE THIS PAGE!
MORE IN NEWS