CINEMA

ഇതിഹാസ ചിത്രം 'കണ്ണപ്പ'യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ശബരി
08.Mar.2024

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യിലെ വിഷ്ണു മഞ്ചുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശിവരാത്രി ദിനത്തിൽ പുറത്തുവിട്ടു. ഭക്തകണ്ണപ്പയുടെ വേഷം തീവ്രതയോടെ അവതരിപ്പിക്കുന്ന വിഷ്ണു മഞ്ചുവിനെ അവതരിപ്പിച്ച പോസ്റ്ററിൽ വില്ലും അമ്പും പിടിച്ച് വെള്ളച്ചാട്ടത്തിൽ നിന്നും ഗാംഭീര്യത്തോടെ ഉയർന്നുവരുന്ന വിഷ്ണു മഞ്ചുവിനെ കാണാം. പരമശിവൻ്റെ ആത്യന്തിക ഭക്തനായിത്തീർന്ന നിരീശ്വരവാദിയും നിർഭയനുമായ ഒരു യോദ്ധാവിൻ്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമിപ്പോൾ 600-ലധികം അന്താരാഷ്‌ട്ര ക്രൂ അംഗങ്ങളോടെ ന്യൂസിലാൻഡിൻ്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യത്തിൽ രണ്ടാം ഷെഡ്യൂൾ ചിത്രീകരിക്കുകയാണ്.

വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ,"അർപ്പണബോധവും അഭിനിവേശവും നിറഞ്ഞ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു 'കണ്ണപ്പ'. ഒരു സിനിമ എന്നതിലുപരി ഒരു യോദ്ധാവിൻ്റെ ആത്മാവിലേക്ക് ആഴത്തിലുള്ള അന്വേഷണമാണിത്. ഈ ചിത്രത്തിന് ജീവൻ നൽകുമ്പോൾ അനുഭവപ്പെട്ട മാജിക് വെളിപ്പെടുത്തുന്നതിന്റെ ത്രില്ലിലാണ് ഞാൻ. മഹാശിവരാത്രി ദിനത്തിൽ ഫസ്റ്റ് ലുക്ക് പ്രദർശിപ്പിക്കാൻ സാധിച്ചത് ശിവൻ്റെ അനുഗ്രഹമായ് കരുതുന്നു."

ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ പ്രഖ്യാപിച്ച 'കണ്ണപ്പ'യിൽ  പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ, ആക്ഷൻ ഡയറക്ടർ കെച്ച ഖംഫക്‌ഡി, ഡാൻസ് മാസ്‌ട്രോ പ്രഭുദേവ എന്നിവരും ഉൾപ്പെടുന്നു. പിആർഒ: ശബരി.
Last Update: 14/03/2024
SHARE THIS PAGE!
MORE IN NEWS